ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ സേവികാസംഘം 'ഹാഗാര്‍ നിശ' സെപ്റ്റംബര്‍ 26ന്
Tuesday, September 22, 2015 5:57 AM IST
ഹൂസ്റണ്‍: ക്രൈസ്തവ സാക്ഷ്യം പ്രവര്‍ത്തന പന്ഥാവില്‍ മുഖമുദ്രയാക്കി പ്രയാണം ചെയ്യുന്ന ഇമ്മാനുവല്‍ മാര്‍ത്തോമ സുവിശേഷ സേവിക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ഹാഗാര്‍ നൈറ്റ്' സെപ്റ്റംബര്‍ 26നു (ശനി) നടക്കും. വൈകുന്നേരം 5.30ന് ഇമ്മാനുവല്‍ സെന്റര്‍ (12801 ടൌഴമൃ ഞശറഴല ആഹൌറ, ടമേളീൃറ, ഠഃ77477)

ല്‍ ആണു ഹാഗാര്‍ നിശ അരങ്ങേറുക. വൈവിധ്യങ്ങളായ വിനോദപരിപാടികള്‍കൊണ്ടും സ്വാദിഷ്ടമായ ഭക്ഷണംകൊണ്ടും ഏവര്‍ക്കും മധുരതരമായ അനുഭവം ഉളവാക്കുന്നതായിരിക്കും ഹാഗാര്‍ നിശ.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉദാത്തമായ മാതൃകകള്‍ സമ്മാനിച്ച സേവികാ സംഘം ഇതില്‍നിന്നു ലഭിക്കുന്ന വരുമാനം ഇന്ത്യയിലെ ദരിദ്രരായ വിധവകള്‍ക്കു സഹായമായി നല്‍കും. തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണു സേവിക സംഘം പരിപാടികള്‍ സംഘടിപ്പിച്ച് അതിലൂടെ ലഭിക്കുന്ന തുക സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി വിനിയോഗിക്കുന്നത്.

റവ. എ.ടി. തോമസ് രചനയും ഡോ. സാം ജോസഫ് സംവിധാനവും നിര്‍വഹിച്ച 'നസ്രത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന നാടകം ഹാഗാര്‍ നൈറ്റില്‍ അരങ്ങേറുക.

ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക വികാരി റവ. ഡോ. സജു മാത്യു, അസോസിയേറ്റ് വികാരി റവ. ജോണ്‍സന്‍ ഉണ്ണിത്താന്‍ എന്നിവരുടെ നേതൃത്വത്തില്‍ സേവികാസംഘം പ്രവര്‍ത്തകര്‍ ഹാഗാര്‍ നൈറ്റിന്റെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സേവികാസംഘം അംഗങ്ങള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: റവ. ഡോ. സജു മാത്യു 832 660 4281, റവ. ജോണ്‍സന്‍ മണ്ണിത്താന്‍ 832 876 4281, സാലി ശാമുവല്‍ 281 814 4874.

റിപ്പോര്‍ട്ട്: ബെന്നി പരിമണം