ഒഐസിസി ചികിത്സാ ധനസഹായ വിതരണം നടത്തി
Tuesday, September 22, 2015 4:49 AM IST
ജിദ്ദ: ഒഐസിസി ചോക്കാട് പഞ്ചായത്ത് ജിദ്ദ,റിയാദ് കമ്മറ്റികളുടെ നേതൃത്വത്തില്‍ സഹജീവനം പദ്ധതിയിലൂടെ ചികിത്സാ ധനസഹായം വിതരണം ചെയ്തു. വിവിധ വാര്‍ഡുകളിലെ നിത്യ രോഗികളായ ഇരുപത്തഞ്ചോളം പാവപ്പെട്ട ക്യാന്‍സര്‍, കിഡ്നി രോഗികള്‍ക്കാണു ധനസഹായം കൈമാറിയത്. ടൂറിസം, പിന്നോക്ക ക്ഷേമകാര്യ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ഒഐസിസി യുടെ സ്നേഹസദനം, സഹജീവനം, നവജീവന്‍ തുടങ്ങിയ മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃ സംഘടനയ്ക്ക് കേരളത്തില്‍ വളരേയധികം ഗുണം ചെയ്യുന്നുണ്ട് എന്നും, എല്ലാ പഞ്ചായത്തുകളും ഒഐസിസി കമ്മിറ്റികള്‍ രൂപവത്കരിക്കേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു.

ടി.കെ.മാനുട്ടി അധ്യക്ഷനായ ചടങ്ങില്‍ കെപിസിസി മെമ്പര്‍ ആര്യാടന്‍ ഷൌക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. ഇ.പി. കുഞ്ഞാണി സഹായ വിതരണത്തിന് നേതൃത്വം നല്‍കി.
ഒഐസിസി യുടെ ജിദ്ദ പ്രതിനിധികളായ പാപ്പറ്റ കുഞ്ഞിമുഹമ്മദ് (ഗ്ളോബല്‍ കമ്മറ്റി മെമ്പര്‍), റഷീദ് കൊളത്തറ (ഗ്ളോബല്‍ കമ്മറ്റി മെമ്പര്‍), മാമദ് പൊന്നാനി (ജിദ്ദ കമ്മറ്റി ജനറല്‍ സെക്രട്ടറി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും, ഓ ഐ സി സി യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും എല്ലാ പഞ്ചായത്തുകളിലും ഉണ്ടായിരിക്കുമെന്നും, ഗ്ളോബല്‍ / റീജണല്‍ കമ്മിറ്റികളുടെ എല്ലാ പിന്തുണയും ചോക്കാട് കമ്മറ്റിക്ക് ഉണ്ടാവുമെന്നും ചടങ്ങില്‍ ജിദ്ദ നേതാക്കള്‍ പറഞ്ഞു. എന്‍.എ. കരീം (ഡിസിസി സെക്രട്ടറി), എ.കെ.മുഹമ്മദാലി (ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്), മധു ജോസഫ് (മണ്ഡലം കോണ്ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ്), ജംഷാദ് തുവ്വൂര്‍ (ഒഐസിസി റിയാദ്), ഷാജി ചുങ്കത്തറ (ഒഐസിസി റിയാദ്), സി.എച്ച്. ഷൌക്കത്ത്, എ.പി.അബു. ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ടി.കെ. മാനുട്ടി സ്വാഗതവും സിദ്ദീഖ് പുല്ലങ്കോട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍