പിറവം വാര്‍ഷികസംഗമം ഒക്ടോബര്‍ പത്തിന്
Tuesday, September 22, 2015 4:46 AM IST
ന്യൂയോര്‍ക്ക്: പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികള്‍ ഒത്തുകൂടുന്നു. പിറവം നേറ്റീവ് അസോസിയേഷന്‍ ഈ വര്‍ഷത്തെ വാര്‍ഷികസംഗമം ഒക്ടോബര്‍ പത്തിനു ശനിയാഴ്ച വൈകുന്നേരം 5.30-നു ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. കൂടാതെ, പിറവം നിവാസികളായ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്ന ചടങ്ങും, 'പിറവത്ത് എന്തുണ്ട് വിശേഷം' എന്ന പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.

സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും. ഈ സൌഹൃദ കൂട്ടായ്മയിലേക്കു പിറവം നിവാസികളായ ഏവരെയും ക്ഷണിക്കുന്നു. കൂടാതെ വിവരങ്ങള്‍ക്ക് : ബാബു തുമ്പയില്‍ (പ്രസിഡന്റ്) 9174566359, ജയ്നമ്മ പെരുമ്പളത്ത് (സെക്രട്ടറി) 7184689189.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം