ഡാളസില്‍ പുതിയ മാര്‍ത്തോമ കോണ്‍ഗ്രിഗേഷന്‍ നിലവില്‍ വന്നു
Monday, September 21, 2015 6:13 AM IST
ഡാളസ്: മാര്‍ത്തോമ സഭയുടെ ഡാളസില്‍ നിലവിലുളള നാലിടവകകളെ കൂടാതെ ക്രോസ് വേ എന്ന നാമധേയത്തില്‍ പുതിയ ഒരു കോണ്‍ഗ്രിഗേഷനുകൂടി രൂപീകരിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പാ നടത്തി.

റിച്ചാര്‍ഡ്സണിലുളള സെവന്ത് ഡേ അഡ്വന്‍ട്ടിസ്റ് ചര്‍ച്ചില്‍ നിരവധി മാര്‍ത്തോമ വിശ്വാസികള്‍ പങ്കെടുത്ത ആരാധനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ശേഷം നടന്ന ചടങ്ങിലാണ് മാര്‍ തിയഡോഷ്യസ് പ്രഖ്യാപനം നടത്തിയത്.

മാര്‍ത്തോമ സഭയിലെ സീനിയര്‍ പട്ടക്കാരില്‍ പ്രമുഖനായ റവ. മാത്യു ജോസഫ് ആണ് പുതിയ കോണ്‍ഗ്രിഗേഷനിലെ വികാരി. ഡാളസിലെ മാര്‍ത്തോമ യൂത്ത് ഫെലോഷിപ്പിലെ അംഗങ്ങളാണ് പ്രസ്തുത കോണ്‍ഗ്രിഗേഷനു നേതൃത്വം നല്‍കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് പുതിയ ക്രോസ് വേ മാര്‍ത്തോമ കോണ്‍ഗ്രിഗേഷന്.

വികാരിയെ കൂടാതെ ജോജി കോശി (വൈസ് പ്രസിഡന്റ്), ജോണ്‍സ് മാത്യൂസ് (സെക്രട്ടറി), ജോര്‍ജ് വര്‍ഗീസ് (ട്രസ്റി), ഷോണ്‍ ചാക്കോ (അക്കൌണ്ടന്റ്), മനോജ് ചെറിയാന്‍, മൈക്കിള്‍ സ്റീഫന്‍ (അത്മായ ശുശ്രൂഷകര്‍), സ്മിത മാത്യൂസ് (വുമണ്‍സ് മിനിസ്ട്രി), മാറ്റ് ശാമുവല്‍ (മെന്‍സ് മിനിസ്ട്രി), ഷേര്‍ളി ചെറിയാന്‍ (സണ്‍ഡേ സ്കൂള്‍), ഷീബാ മാത്യു (പ്രയിസ് ആന്‍ഡ് വര്‍ഷിപ്പ്), ലിസ ശാമുവല്‍ (പ്രയര്‍ മിനിസ്ട്രി) എന്നിവരാണ് മറ്റു ചുമതലക്കാര്‍.

ഭദ്രാസന ട്രഷറര്‍ പ്രഫ. ഫിലിപ്പ് തോമസ്, ആറ്റോര്‍ണി ലാല്‍ വര്‍ഗീസ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം