ഷിക്കാഗോയില്‍ ജയറാം ഷോ ഉജ്ജ്വല വിജയം
Monday, September 21, 2015 6:08 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 18നു ഗയിറ്റ് വേ തിയറ്ററില്‍ നടന്ന ഫണ്ട് റെയ്സിംഗ് പരിപാടി ജയറാം ഷോ ഉജ്ജ്വല വിജയമായി.

വൈകുന്നേരം 7.20ന് ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ പരിപാടി തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്നു ജയറാമും സംഘവും അവതരിപ്പിച്ച വിവിധ പരിപാടികള്‍ അരങ്ങേറി. പതിനേഴോളം കലാകാരന്മാര്‍ പങ്കെടുത്ത താരസംഗമത്തിന്റെ പ്രധാന ആകര്‍ഷണം തെന്നിന്ത്യന്‍ താരവും ദേശിയ പുരസ്കാര ജേതാവുമായ പ്രിയാമണിയാണ്. രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ ധര്‍മ്മജന്‍, ആര്യ, ഹരിശ്രീ യൂസഫ്, പാഷാണം ഷാജി, വിഷ്ണു ബിപിന്‍, ശ്രീജിത്ത്, ഉണ്ണിമേനോന്‍, നാദിര്‍ഷ എന്നിവരും പരിപാടി അവതരിപ്പിച്ചു.

പരിപാടിയിലൂടെ ഏകദേശം 2,75,000 ഡോളര്‍ സമാഹരിച്ചതായി ഫണ്ട് റെയ്സിംഗ് ചെയര്‍മാന്‍ പോള്‍സണ്‍ കുളങ്ങര അറിയിച്ചു.