മാസ്ക് അപ്സ്റേറ്റ് ഫോള്‍ സീസണ്‍ പിക്നിക് ഒക്ടോബര്‍ 11ന്
Monday, September 21, 2015 6:07 AM IST
സൌത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോളിന (മാസ്ക്) അപ്സ്റേറ്റ് ഫോള്‍ സീസണ്‍ പിക്നിക്കും ജനറല്‍ ബോഡി മീറ്റിംഗും ഒക്ടോബര്‍ 11നു ലെഗസി പാര്‍ക്ക് ഓഫ് ഗ്രീന്‍വില്ലില്‍ നടക്കും.

പിക്നിക്കിന്റെ നടത്തിപ്പിന് അനീഷ് രാജേന്ദ്രന്‍, സുധീഷ് തോമസ്, ജോണ്‍ മാത്യൂസ്, ജേക്കബ് ഫിലിപ്പോസ്, ബാബു തോമസ് എന്നിവര്‍ നേതൃത്വം നല്‍കും. അന്നേ ദിവസം നടക്കന്ന പൊതുസമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.