കായംകുളം ചഞക’ കുവൈത്ത് ഓണം ആഘോഷിച്ചു
Monday, September 21, 2015 6:07 AM IST
കുവൈത്ത്: കായംകുളം ചഞക’ കുവൈത്ത് ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ 18നു (വെള്ളി) അമ്മാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടത്തിയ ഓണാഘോഷം ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്തു. കായംകുളം ചഞക’ ന്റെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച അംബാസഡര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സെക്രട്ടറി വിജയന്‍ കാരയില്‍, ഒഐസിസി കുവൈറ്റ് പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര, കായംകുളം എന്‍ആര്‍ഐ അഡ്വൈസര്‍ സിറാജുദീന്‍ എന്നിവര്‍ ആശംസകള്‍

യോഗത്തിന് ജനറല്‍ സെക്രട്ടറി പ്രേംസണ്‍ കായംകുളം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ശ്രീധ ബിനു സാംസ്കാരിക സമ്മേളനം മോഡറേറ്റു ചെയ്തു.

ഓണാഘോഷങ്ങളുടെ ഭാഗമായി രാവിലെ ഒമ്പതു മുതല്‍ വിവിധ കലാപരിപടികളില്‍ അംബാസഡര്‍ക്ക് സ്വീകരണം, പുലികളി, ചെണ്ടമേളം, മാവേലിയുടെ എഴുന്നള്ളപ്പ്, ഓണപട്ട്, കവിത ചൊല്ലല്‍, ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, തിരുവാതിര, സ്റാര്‍സ് ഓഫ് കുവൈത്തിന്റെ ഗാനമേള എന്നിവ അരങ്ങേറി.

എക്സിക്യൂട്ടീവ് അംഗം വിപിന്‍ മങ്ങാട്ടിന്റെ നേതൃത്വത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഓണസദ്യ നല്‍കി. പ്രേക്ഷകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിലും വിപിന്‍ മങ്ങാട്ടും കൂട്ടരും അതീവ ശ്രദ്ധ പുലര്‍ത്തി.

പ്രോഗ്രാമിന്റെ അവസാന ഇനമായ ബിന്‍കോ, അമേരിക്കന്‍ ഓക്ഷന്‍ എന്നിവ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തി. അമേരിക്കന്‍ ഒക്ഷനില്‍ എക്സിക്യൂട്ടീവ് മെംബര്‍ രഞ്ജിത് വിജയിയായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍