ടിവി, ഡ്രാമ സീരിസുകളില്‍ 'ഗെയിം ഓഫ് ത്രോണ്‍സി'ന് എമ്മി അവാര്‍ഡ്
Monday, September 21, 2015 6:06 AM IST
ലോസ് ആഞ്ചലസ്: അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍ആര്‍ മാര്‍ട്ടിന്‍ രചിച്ച ഗെയിം ഓഫ് ത്രോണ്‍സ് സെപ്റ്റംബര്‍ 20നു (ഞായര്‍) ലോസ് ആഞ്ചലസില്‍ നടന്ന 67-ാമത് എമ്മി അവര്‍ഡ് മത്സരങ്ങളില്‍ ഏറ്റവും നല്ല ടിവി ഡ്രാമ സീരിസിനുളള അവാര്‍ഡ് കരസ്ഥമാക്കി.

എമ്മി അവാര്‍ഡിന് 24 നോമിഷേനുകളാണ് ഗെയിം ഓഫ് ത്രോണ്‍സിനു ലഭിച്ചിരുന്നത്. 1996 ഓഗസ്റ് ആറിന് ആദ്യമായി പ്രസിദ്ധീകരിച്ച ഗെയിം ഓഫ് ത്രോണ്‍സിന് 1997 ല്‍ തന്നെ ലോക്കസ് അവാര്‍ഡ് ലഭിച്ചിരുന്നു. ഏപ്രില്‍ 2011 മുതല്‍ ടെലിവിഷന്‍ സീരിസായി പ്രദര്‍ശിപ്പിക്കപ്പെട്ട നാടകം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. 1997 ല്‍ വേള്‍ ഫാന്റസി അവാര്‍ഡിനായി ഡ്രാമ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ് സെല്ലര്‍ എന്ന നേട്ടവും നോവലിനു തന്നെയായിരുന്നു.

ഒമ്പത് രാജകീയ കുടുംബങ്ങള്‍ നടത്തിയ ഐതിഹാസിക സമരങ്ങളുടെ കഥയാണ് ഡ്രാമയിലെ ഇതിവൃത്തം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍