സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുവൈത്തിനു പുതിയ ഭാരവാഹികള്‍
Monday, September 21, 2015 6:06 AM IST
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുവൈത്ത് റേയ്ഞ്ച്, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അബ്ദുസലാം മുസ്ലിയാര്‍ (പ്രസിഡന്റ്), അബ്ദുള്‍ ഹമീദ് അന്‍വരി, അബ്ദുള്‍ മജീദ് ദാരിമി (വൈസ് പ്രസിഡന്റുമാര്‍), അഷ്റഫ് അന്‍വരി പട്ടാമ്പി (ജനറല്‍ സെക്രട്ടറി), ബഷീര്‍ മൌലവി, സൈനുല്‍ ആബിദ് ഫൈസി (സെക്രട്ടറിമാര്‍), ഇല്യാസ് മൌലവി (ട്രഷറര്‍) എന്നിവരേയും അബ്ദുള്‍ ഗഫൂര്‍ ഫൈസി പരീക്ഷ ബോര്‍ഡ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു.

അബാസിയ ഇസ്ലാമിക് കൌണ്‍സില്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുള്‍ സലാം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി യോഗം ഉദ്ഘാടനം ചെയ്തു, കുവൈത്ത് കേരള ഇസ്ലാമിക് കൌണ്‍സില്‍ സെക്രട്ടറി ഹംസ ദാരിമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുള്‍ ഹമീദ് അന്‍വരി സ്വാഗതവും അഷ്റഫ് അന്‍വരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍