'വിരുന്നുവന്ന വാക്ക്' സര്‍ഗാത്മക സംവാദമായി
Monday, September 21, 2015 6:04 AM IST
റിയാദ്: ചില്ലയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ റിയാദില്‍ നിന്നുള്ള ഏഴ് എഴുത്തുകാരുടെ കഥകള്‍ അവരുടെ സാന്നിധ്യത്തില്‍ തന്നെ വായിക്കുകയും അതിനെ അടിസ്ഥാനമാക്കി വിശകലനം നടത്തുകയും ചെയ്തത് ഏറെ ഹൃദ്യമായ അനുഭവമായി.

'വിരുന്നുവന്ന വാക്ക്' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സബീന എം. സാലി, എം. ഫൈസല്‍ ഗുരുവായൂര്‍, ബീന ഫൈസല്‍, ജോസഫ് അതിരുങ്കല്‍, നജീം കൊച്ചുകലുങ്ക്, ഷെരീഫ് സാഗര്‍, റഫീഖ് പന്നിയങ്കര എന്നിവരുടെ കഥകളാണ് ചില്ല പ്രതിമാസ വായനക്കായി റിയാദിലെ സഹൃദയ സദസിനു മുമ്പാകെ വച്ചത്.

സബീന എം. സാലിയുടെ കന്യാവിനോദത്തിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് പരിപാടിക്ക് വിജയകുമാര്‍ തുടക്കമിട്ടു. ബീന എഴുതിയ ശമനതാളത്തില്‍ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന് ഷക്കീല വഹാബും ജോസഫ് അതിരുങ്കലിന്റെ മോഡല്‍ എന്ന കഥ യുസുഫ്പ്പയും അവതരിപ്പിച്ചു. അനിത നസീം, എം. ഫൈസലിന്റെ നടവരമ്പ് വായിച്ച് വിശകലനം ചെയ്തപ്പോള്‍ ആര്‍.മുരളീധരന്‍, നജീം കൊച്ചുകലുങ്കിന്റെ മല്‍ഫിയുടെ വായനാനുഭവം നടത്തി. നൌഫല്‍ പൂവ്വക്കുറിശി റഫീഖ് പന്നിയങ്കരയുടെ അതിഥി ദേവോ ഭവയും ഷെരീഫ് സാഗറിന്റെ കാട്ടുപച്ച നൌഷാദ് കുനിയിലും അവതരിപ്പിച്ചു.

അബ്ദുള്‍ ലത്തീഫ് മുണ്േടരി, മുനീര്‍ കൊടുങ്ങല്ലൂര്‍, നൌഷാദ് കോര്‍മത്ത് എന്നിവര്‍ സംസാരിച്ചു. റഫീഖ് തിരുവാഴാംകുന്ന്, സുരേഷ് ചന്ദ്രന്‍, സിജിന്‍ കൂവള്ളൂര്‍, നിജാസ്, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, അഹ്ലം അബ്ദുസലാം, റെജി സുരേഷ്, ശ്രീതു, രാംരാജ്, അജ്മല്‍, അഖില്‍, അനില്‍ അളകാപുരി, അനൂപ് ചന്ദ്രന്‍, അഖില്‍ ജി.ജി എന്നിവര്‍ സംസാരിച്ചു.

ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജയചന്ദ്രന്‍ നെരുവമ്പ്രം മോഡറേറ്ററായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍