കുമ്പോല്‍ തങ്ങള്‍ കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്നു
Monday, September 21, 2015 6:01 AM IST
കുവൈത്ത്: കാസര്‍ഗോഡ് ജാമിഅ സഅദിയ്യ അറബിയ പ്രസിഡന്റ് സയിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ ഹൃസ്വ സന്ദര്‍ശനാര്‍ഥം കുവൈത്തില്‍ എത്തുന്നു.

ജാമിഅ സഅദിയ അറബിയ 46-ാമത് വാര്‍ഷിക സമ്മേളന പ്രചരണാര്‍ഥം എത്തുന്ന അദ്ദേഹം കുവൈത്തില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. ഐസിഎഫ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈദ് സംഗമത്തിലും കെസിഎഫ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടികളുള്‍പ്പെടെ വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും.

സെപ്റ്റംബര്‍ 21നു രാത്രി എത്തിച്ചേരുന്ന അദ്ദേഹം 28നു നാട്ടിലേക്ക് തിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍