കുവൈത്ത് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭയുടെ സുവര്‍ണ ജൂബിലി ആഘോഷം സെപ്റ്റംബര്‍ 25ന്
Monday, September 21, 2015 6:01 AM IST
കുവൈത്ത്: അമ്പതു വര്‍ഷങ്ങള്‍ പിന്നിടുന്ന സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭയുടെ കുവൈത്ത് ഇടവക സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 25നു (വെള്ളി) വൈകുന്നേരം ഏഴിന് എന്‍ഇസികെ അങ്കണത്തിലുള്ള ചര്‍ച്ച് ആന്‍ഡ് പാരിഷ് ഹാളില്‍ സ്തോത്ര ശൂശ്രുഷയും തുടര്‍ന്നു രാത്രി എട്ടിന് പൊതുസമ്മേളനവും നടക്കും.

ചടങ്ങില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ സഭയുടെ പ്രിസൈഡിംഗ് ബിഷപ് റവ. ഡോ. സി.വി. മാത്യു ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ. സജി ഏബ്രഹാം അധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തില്‍ കുവൈത്തിലെ വിവിധ സഭാ, സാമൂഹിക നേതാക്കള്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: ജോര്‍ജ് ചെറിയാന്‍ 5146066.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍