കെകെഎംഎ സിറ്റി ഫര്‍വാനിയ സോണലുകള്‍ സാഹിത്യ സംഗമം സംഘടിപ്പിച്ചു
Monday, September 21, 2015 5:56 AM IST
കുവൈത്ത്: കെകെഎംഎ സിറ്റി ഫര്‍വാനിയ സോണലുകള്‍ സംയുക്തമായി സാഹിത്യ സംഗമം സംഘടിപ്പിച്ചു. 'തക്ബീര്‍ മുഴക്കുമ്പോള്‍' നാം ഓര്‍മിക്കുന്നത് എന്ന വിഷയത്തില്‍ നടന്ന സംഗമം എ.പി. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. ബഷീര്‍ മാങ്കടവ് അധ്യക്ഷത വഹിച്ചു. മുനീര്‍ തുരുത്തി വിഷയം അവതരിപ്പിച്ചു.

ഇന്ന് ലോക മുസ്ലിങ്ങള്‍ അഗ്നിപരീക്ഷണങ്ങള്‍ക്കിരകളാകുമ്പോള്‍, അക്ഷരാര്‍ത്ഥത്തില്‍ അഗ്നിയില്‍ പരീക്ഷിക്കപ്പെട്ട ഇബ്രാഹിം നബിയുടെ ജീവിത മൂല്യങ്ങള്‍ മുറുകെ പിടിക്കേണ്ടതുണ്െടന്ന് തക്ബീര്‍ ധ്വനികള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ദൈവ മാര്‍ഗത്തിലുള്ള ക്ഷമയും ദൈവത്തോടുള്ള നന്ദിയും ദൈവിക കല്‍പ്പനകളിലെ തൃപ്തിയും നാം ജീവിതത്തില്‍ പകര്‍ത്തേണ്ടതുണ്ട്.

ദൈവ സഹായം ഒന്നുകൊണ്ട് മാത്രം അതിജീവനത്തിന്റെ കൊടുമുടികള്‍ കീഴടക്കിയ സാറയും ഹാജറയും (റ.അ.) സ്വതന്ത്രമായ സ്ത്രീ ശക്തിയുടെ ഉദാത്ത മാതൃകകളും നാഗരികതകളുടെ മാതാക്കളുമാണ്.

വിശ്വം ജയിക്കേണ്ടത് കായികബലം കൊണ്ടല്ല, ആത്മബലം കൊണ്ടാണ്; സാമ്പത്തിക ഔന്നിത്യം കൊണ്ടല്ല, ആത്മീയ ഔന്നിത്യം കൊണ്ടാണ്.

തക്ബീര്‍ ധ്വനികളാല്‍ ഗൃഹാതുര സ്മരണകളിലേക്ക് നയിക്കപ്പെടുന്ന പ്രവാസി, കുടുംബങ്ങളുടെ ഭൌതിക നിലവാരമുയര്‍ത്താന്‍ പാടുപെടുന്നതോടൊപ്പം അവരുടെ ആത്മീയ നിലവാരം ഉയര്‍ത്താന്‍ ശ്രദ്ധിക്കുന്നില്ലായെങ്കില്‍ നാളത്തെ

തകബീറുകള്‍ കണ്ണുനീരിന്റെ കായ്പാനുഭവങ്ങള്‍ ആകുമെന്ന് ഓര്‍മപ്പെടുത്തി ചര്‍ച്ചകള്‍. ഇമ്പമുള്ള ഗാനങ്ങളാല്‍ ഈദിന്റെ മധുരസ്മരണകള്‍ ഉണര്‍ത്തി ഗായകര്‍.

കലാം മൌലവി, മജീദ് റവാബി, ഷാനവാസ്, റഷീദ്, മുഹമ്മദലി പട്ടാമ്പി, അബ്ദുള്‍ വാരിസ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഗഗങഅ പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ മോഡറേറ്റര്‍ ആയിരുന്നു. ജനറല്‍ സെക്രട്ടറി ബഷീര്‍ നയിച്ച ക്വിസ് സദസിനു അറിവും ഉണര്‍വും നല്‍കി, വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ഫതാഹ് തൈയില്‍ ആശംസകള്‍ നേര്‍ന്നു. പി.പി. ഫൈസല്‍ സ്വാഗതവും മഹ്മൂദ് പെരുമ്പ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍