അനുശോചിച്ചു
Saturday, September 19, 2015 8:57 AM IST
ദുബായി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത പുത്രന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂമിന്റെ നിര്യാണത്തില്‍ ദുബായി കെഎംസിസി അനുശോചിച്ചു.

അദ്ദേഹത്തോടുള്ള ആദരസൂചകമായി അടുത്ത മൂന്നു ദിവസങ്ങളില്‍ നടത്താനിരുന്ന ദുബായി കെഎംസിസിയുടെ എല്ലാ പരിപാടികളും മാറ്റിവച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 20നു (ഞായര്‍) രാത്രി 8.30നു ദുബായി കെഎംസിസി ഹാളില്‍ നടക്കുന്ന അനുശോചന യോഗത്തിലും പ്രാര്‍ഥനയിലും മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്നു ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, പ്രസിഡന്റ് ആവയില്‍ ഉമ്മര്‍ ഹാജി, ട്രഷറര്‍ എ.സി. ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍