ഫോക്കസ് ക്ളാസ് സംഘടിപ്പിച്ചു
Saturday, September 19, 2015 8:52 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈറ്റ് അംഗങ്ങളുടെ തൊഴില്‍ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തി വരുന്ന കാഡ ആന്‍ഡ് റിവിറ്റ് ക്ളാസ്, ഫഹഹീല്‍ മേഖലയില്‍ സെപ്റ്റംബര്‍ 18 നു രാവിലെ ഒമ്പതു മുതല്‍ മംഗഫ് ഫോക് ഹാളില്‍ സംഘടിപ്പിച്ചു.

വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബുകുട്ടി കെ. മാത്യു, ട്രഷറര്‍ നിതിന്‍ കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. രതീഷ് കുമാര്‍, സി.ഒ. കോശി എന്നിവര്‍ ക്ളാസുകള്‍ നിയന്ത്രിച്ചു. ജോ. സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതവും മംഗഫ് യൂണിറ്റ് ജോയിന്റ് കണ്‍ വീനര്‍ ജോജി മാത്യു നന്ദിയും പറഞ്ഞു. സൈമണ്‍ ബേബി, സുഗതന്‍ ശ്രീകുമാര്‍, ടിബുമോന്‍ മാത്യു, സന്തോഷ് കുമാര്‍, ഷിബു സ്കറിയ എന്നിവര്‍ പരിപാടികള്‍ക്കു നേതൃതം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍