ഡാളസില്‍ മെന്റ് മാത്ത് ഒളിംപ്യാഡ് മത്സരം ഒക്ടോബര്‍ മൂന്നിന്
Saturday, September 19, 2015 7:09 AM IST
റിച്ചാര്‍ഡ്സണ്‍: മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസിന്റ് (മെന്റ്) നേതൃത്വത്തില്‍ പതിനഞ്ചാമത് ഒളിംപ്യാഡ് മത്സരം ഒക്ടോബര്‍ മൂന്നിനു (ശനി) നടക്കും.

രാവിലെ 10 മുതല്‍ 12 വരെ ഡാളസിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിന്റെ നവീന്‍ ജിണ്ടാല്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍ (800 ണല ഇീാുയലഹഹ ഞീമറ, ഞശരവമൃറീി, ഠലഃമ, 75080) ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

2015-16 സ്കൂള്‍ വര്‍ഷത്തില്‍ ഡിഎഫ്ഡബ്ള്യു മെട്രോപ്ളെക്സ് ഏരിയായില്‍ പഠിക്കുന്ന ഗ്രേഡ് മൂന്നു മുതല്‍ 11 വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവകാശം. പങ്കെടുക്കുന്നവര്‍ 10 ഡോളര്‍ രജിസ്ട്രേഷന്‍ ഫീസ് സഹിതം സെപ്റ്റംബര്‍ 26നകം പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

ഈ വര്‍ഷം മുതല്‍ ടഅഠ, അഇഠ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു കരസ്ഥമാക്കുന്ന വിദ്യാര്‍ഥിക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഏലിയാസ് പത്രോസ് (പ്രസിഡന്റ്), സജി നായര്‍ (പ്രസിഡന്റ് ഇലക്ട്), ഷമീന്‍ മന്നത്തുകാരന്‍ (സെക്രട്ടറി), അഞ്ജന നായര്‍ (ട്രഷറര്‍), രാജേഷ് രവീന്ദ്രന്‍ (കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍), രമ്യാ ഉണ്ണിത്താന്‍, ഡോ. വികാസ് നെടുമ്പള്ളില്‍, (ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്) എന്നിവരാണ് സംഘടനയുടെ ഭാരവാഹികള്‍.

വിവരങ്ങള്‍ക്ക്: ാലമി.ീൃഴ എന്ന വെബ്സൈറ്റ് സന്ദര്‍ക്കുക.

ളീി> എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.