ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷരീഫ് കുഞ്ഞുവിനെ ആദരിച്ചു
Saturday, September 19, 2015 7:07 AM IST
ജിദ്ദ: ആംഗന്‍വാടിക്കുവേണ്ടി ഭൂമി സൌജന്യമായി നല്‍കിയ ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശരീഫ് കുഞ്ഞുവിനെ കെപിസിസി ജനറല്‍ സെക്രട്ടറി വി.എ. നാരായണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജീവിക്കുന്ന ഇക്കാലത്ത് പൊതു നന്മക്കായി ഭൂമി നല്‍കുന്നവര്‍ അപൂര്‍വമാണ്. ഒരു സെന്റു ഭൂമിക്കുവേണ്ടി പോലും ജീവിതം ഹോമിക്കുന്നവര്‍ക്കിടയില്‍ ഷരീഫ് കുഞ്ഞുവിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഒഐസിസി ആസ്ഥാനത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി.എ. നാരായണന്‍.

ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്തിലെ കാപ്പില്‍ കിഴക്ക് എന്ന സ്ഥലത്ത് ആറു സെന്റ് ഭൂമി പുതിയ തലമുറകള്‍ക്ക് ആദ്യാക്ഷരം തുടക്കം കുറിക്കുന്നതിനു വേണ്ടിയാണു ഷരീഫ്കുഞ്ഞ് പൊന്നുംവിലയ്ക്ക് വാങ്ങി സൌജന്യമായി നല്‍കിയത്. ചടങ്ങില്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍ വൈസ് പ്രസിഡന്റുമാരായ ഷരഫുദ്ദീന്‍ കായകുളം, രാജശേഖരന്‍ അഞ്ചല്‍, ജനറല്‍ സെക്രട്ടറിമാരായ ജോഷി വര്‍ഗീസ്, സക്കീര്‍ ഹുസൈന്‍ എടവണ്ണ, നൌഷാദ് അടൂര്‍, അലി തെക്കുത്തോട്, ആലപ്പുഴ പ്രസിഡന്റ് സാദിക്ക് കായംകുളം, സിറാജുദ്ദീന്‍ ആലപ്പുഴ, അബ്ദുള്‍ സലിം, ഷാജഹാന്‍ കാപ്പില്‍, ദോസ്ത് അഷ്റഫ്, സലാം പൊരുവഴി തുടങ്ങിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍