അഞ്ചാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം: റാഫിള്‍ കൂപ്പണ്‍ വിതരണം ചെയ്തു
Saturday, September 19, 2015 7:03 AM IST
കുവൈത്ത്: ജനത കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) കുവൈത്ത് നടത്തുന്ന അഞ്ചാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരദാനവും വാര്‍ഷിക പൊതുയോഗവും ഓണാഘോഷ പരിപാടികളോടും അനുബന്ധിച്ചുള്ള റാഫിള്‍ കൂപ്പണ്‍ ഉദ്ഘാടനം ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് സിഇഒ മുഹമ്മദ് സുനീര്‍, റാഫിള്‍ കൂപ്പണ്‍ കണ്‍വീനര്‍ രാജേഷ് നീലേശ്വരത്തിനു നല്‍കി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സഫീര്‍ പി. ഹാരിസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എല്ലാ ഏരിയ ഭാരവാഹികളും സ്വാഗതസംഘം കണ്‍വീനര്‍മാരും പങ്കെടുത്തു.

23നു (വെള്ളി) മംഗഫ്, സൌപര്‍ണിക ഓഡിറ്റോറിയത്തിലാണു പരിപാടികള്‍ അരങ്ങേറുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍