'എംബസിയിലെ വിഗ്രഹപ്രതിഷ്ഠ മതേതരത്തോടുള്ള വെല്ലുവിളി'
Saturday, September 19, 2015 7:02 AM IST
കുവൈത്ത്: മതേതര സമഭാവനയുടെ കേളീനിലമായ നമ്മുടെ ഇന്ത്യന്‍ സമൂഹത്തിന്റെ മതേതര ചിന്താഗതിക്കുനേരയുള്ള വെല്ലുവിളിയാണ് ഗണേശ വിഗ്രഹ പ്രതിഷ്ഠയിലൂടെ ഇന്ത്യന്‍ എംബസി ചെയ്തതെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

പതിറ്റാണ്ടുകളായി പരസ്പര സൌഹാര്‍ദ്ദത്തിലും ഐക്യത്തിലും ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ചിദ്രത ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആളുകളുടെ ചട്ടുകമായി മാറുകയാണോ ഇന്ത്യന്‍ എംബസി എന്ന ആശങ്ക കെകെഎംഎ രേഖപ്പെടുത്തി. ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ ഇടപെടലുകള്‍ വിഷയത്തില്‍ ഉണ്ടാവണമെന്നും പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍