ഇസ്ലാം ഖുര്‍ആന്‍ പ്രവാചകന്‍ വിശദീകരണ സമ്മേളനം
Saturday, September 19, 2015 7:02 AM IST
കുവൈത്ത്: 'ഇസ്ലാം ഖുര്‍ആന്‍ പ്രവാചകന്‍' എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി വിശദീകരണ സമ്മേളനം അബാസിയ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു.

പ്രമേയത്തില്‍ മുഹമ്മദ് അരിപ്ര സംസാരിച്ചു. എന്‍ജിനിയര്‍ സി.കെ. അബ്ദുള്‍ലത്തീഫ് ക്വിസ് മത്സരത്തിനു നേതൃത്വം നല്‍കി.

സംഗമത്തില്‍ റംസാനില്‍ ദഅ്വ വിംഗ് നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. സുനിത ഫന്നീസ് (ഒമാന്‍), മുഹമ്മദ് മുസ്തഫ (കുവൈത്ത്), എം.പി. ഫൌസിയ യാസിര്‍ (കുറ്റിപ്പുറം), ഷരീഫ ലത്തീഫ്, ഇ. ഷംല ആമിര്‍, എഫ്. ഫനീസ്, വി.എം. നൌഷാദ്, മുഹമ്മദ് ഹസന്‍, നസീബ് കക്കാട്, ഇ.വി. സക്കീന, സിദ്ദീഖ് മുഹമ്മദ്, സെറീന അസ്ലം, നിയാദ് കോലിക്കല്‍, ജൈസല്‍ എലയേടത്ത്, സി.എ. ഫൈസല്‍ എന്നിവരാണ് വിജയികളായത്.

വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷയായ വെളിച്ചം 15, 16 ഘട്ട വിജയികളായ എസ്.എം. സാബിറ, എം.കെ. റംല, ഷഹര്‍ബാന്‍ മുഹമ്മദ് ബേബി എന്നിവര്‍ക്കുള്ള സമ്മാനവും ക്വിസ് മത്സര വിജയികളായ സക്കീന അബ്ദുറസാഖ്, റസിയ ജമാല്‍, റിയ പര്‍വിന്‍ തുടങ്ങിവര്‍ക്കുള്ള സമ്മാനവും സംഗമത്തില്‍ വിതരണം ചെയ്തു.

വെളിച്ചം 17 ഘട്ടത്തിന്റെ പ്രകാശനകര്‍മം എന്‍.കെ. മുഹമ്മദ് സയിദ് മുഹമ്മദ് റഫീഖിനു നല്‍കി നിര്‍വഹിച്ചു. ഐഐസി പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. യു.പി. മുഹമ്മദ് ആമിര്‍ സ്വാഗതവും മനാഫ് മാത്തോട്ടം നന്ദിയും പറഞ്ഞു. നിഹാല്‍ അബ്ദുറഷീദ് ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍