ഭരണഘടനാ സ്ഥാപനങ്ങള്‍ മത ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതു പ്രതിഷേധാര്‍ഹം: കുവൈത്ത് കെഎംസിസി
Saturday, September 19, 2015 7:01 AM IST
കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസിക്കകത്ത് ഗണേശവിഗ്രഹം സ്ഥാപിച്ചത് പ്രതിഷേധാര്‍ഹവും ഇന്ത്യയുടെ മതേതര മൂല്യങ്ങളെ ഹനിക്കുന്നതുമാണെന്ന് കുവൈത്ത് കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത, ട്രഷറര്‍ എച്ച്. ഇബ്രാഹിം കുട്ടി എന്നിവര്‍ അഭിപ്രായപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങള്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമന്നും എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്നതാണ് ഇന്ത്യയുടെ മതേതര പൈതൃകമെന്നും നേതാക്കള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍