ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ് വാര്‍ഷിക ജനറല്‍ ബോഡി ചേര്‍ന്നു
Saturday, September 19, 2015 5:05 AM IST
റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ് പതിനാലാം വാര്‍ഷിക ജനറല്‍ബോഡി ബത്ഹയിലെ ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഷാഹുല്‍ ഹമീദ് കാരപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഷൌക്കത്ത് പന്നിയങ്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലബാറിലെ പ്രവാസികളെ അവഗണിച്ച് അനിശ്ചിതമായി കരിപ്പൂര്‍ വിമാനത്താവളം അടച്ചിട്ടതില്‍ യോഗം പ്രതിഷേധിച്ചു.

ഭാരവാഹികള്‍: കബീര്‍ നല്ലളം (പ്രസി.), ഉമ്മര്‍ ശരീഫ് (ജന. സെക്ര.), ഷൌക്കത്ത് പന്നിയങ്കര (ട്രഷ.), അബ്ദുല്ല കോട്ടാംപറമ്പ്, അസ്ലം കിണാശ്ശേരി (വൈ. പ്രസി.), സിദ്ദീഖ് പന്നിയങ്കര, നജ്മുദ്ദീന്‍ കിണാശ്ശേരി (ജോ. സെക്ര.), ഉമ്മര്‍ പുതിയേടത്ത്, നസീര്‍ മാത്തോട്ടം (ജീവകാരുണ്യം), സൈതു മീഞ്ചന്ത, ഷഹീര്‍ വെള്ളിമാടുകുന്ന് (മീഡിയ), നസ്ബാദ് മണ്ണൂര്‍, ഖാദര്‍, ഷാഫി പുതിയറ, അഷ്റഫ് കണ്ണംപറമ്പ്, ബാസിത് നല്ലളം (കലാ സാംസ്കാരികം), അബൂബക്കര്‍ പയ്യാനക്കല്‍, നൌഷാദ് മാത്തോട്ടം, ഷാഹുല്‍ ഹമീദ് കാരപ്പറമ്പ്, മിര്‍ഷാദ് ബക്കര്‍, എം.പി.എം. കോയ, ആലിക്കോയ (രക്ഷാധികാരികള്‍). ചടങ്ങില്‍ ഷൌക്കത്ത് പന്നിയങ്കര സ്വാഗതവും ഉമ്മര്‍ ശരീഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍