യോങ്കേഴ്സില്‍ ഓണാഘോഷവും കുട്ടികളുടെ പ്രസംഗമത്സരവും നടത്തി
Friday, September 18, 2015 8:04 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സ് (കഅങഇഥ) ഖൌശെേരല എീൃ അഹഹ (ഖഎഅ) എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 12നു (ശനി) യോങ്കേഴ്സ് പബ്ളിക് ലൈബ്രറിയില്‍ ഓണാഘോഷവും പ്രസംഗ മത്സരവും നടന്നു.

ന്യൂയോര്‍ക്ക് സ്റേറ്റ് അസംബ്ളി മെംബര്‍ ഷെല്ലി മേയര്‍ ആഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു. ഉച്ചയ്ക്ക് ഒന്നിനു തുടങ്ങിയ വിഭവസമൃദ്ധമായ ഓണ സദ്യയോടെയാണ് ആഘോഷപരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്നു മഹാബലിയെ വേദിയിലേക്ക് ആനയിച്ചു.

പൊതുസമ്മേളനത്തില്‍ ഐഒഎംസിവൈ പ്രസിഡന്റ് ഇട്ടന്‍ ജോര്‍ജ് പടിയത്ത് സ്വാഗതം ആശംസിച്ചു. ഷെല്ലി മേയര്‍ ഭദ്രദീപം തെളിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കമ്യൂണിറ്റിയുടെ സംസ്കാര ആചാരങ്ങളെ അഭിനന്ദിക്കുകയും ഇന്ത്യന്‍ കമ്യൂണിറ്റി അമേരിക്കന്‍ മുഖ്യധാരയ്ക്കു നല്‍കുന്ന സംഭാവനകളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. കുട്ടികളുടെ പ്രസംഗ മത്സരത്തെ പ്രശംസിച്ച അവര്‍, ജസ്റിസ് ഫോര്‍ ഓള്‍ സംഘടനയെയും ചെയര്‍മാന്‍ തോമസ് കൂവള്ളൂരിനെയും പ്രത്യേകം അഭിനന്ദിച്ചു. ജെഎഫ്എ നാഷണല്‍ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ ഫൊക്കാന നാഷണല്‍ ട്രഷറര്‍ ജോയി ഇട്ടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തിരുവാതിര കളി, ലിസ ജോസഫിന്റെ നേതൃത്വത്തിലുള്ള നാട്യമുദ്ര ഡാന്‍സ് ഗ്രൂപ്പിന്റെ നൃത്തകലാപരിപാടികള്‍, ലീന ആലപ്പാട്ടിന്റെ പ്രാര്‍ഥനാ ഗാനം, പ്രിന്‍സ് തോമസിന്റെ ചിരിയരങ്ങ്, ഓട്ടംതുള്ളല്‍, പൂക്കളം, കൈകൊട്ടിക്കളി എന്നിവ ഓണാഘോഷത്തെ വര്‍ണാഭമാക്കി. ലൈസി അലക്സ് മോഡറേറ്ററായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം