സാങ്കേതിക തകരാറു കാരണം വിമാനം വൈകിയാലും യാത്രക്കാര്‍ക്കു നഷ്ടപരിഹാരം തേടാം
Friday, September 18, 2015 8:00 AM IST
ബ്രസല്‍സ്: വിമാനങ്ങള്‍ വൈകുന്നതു സാങ്കേതിക തകരാര്‍ കാരണമാണെങ്കിലും നഷ്ടപരിഹാരം തേടാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ടെന്നു യൂറോപ്യന്‍ യൂണിയന്‍ കോടതി വിധിച്ചു. ഇത്തരം തകരാറുകള്‍ അസാധാരണമെന്നു കാണിച്ച് നഷ്ടപരിഹാരം നിഷേധിക്കാന്‍ എയര്‍ലൈനുകള്‍ അവകാശമില്ലെന്നും കോടതി.

യൂറോപ്പിലാകമാനം ആയിരക്കണക്കിനു യാത്രക്കാര്‍ക്ക് ഈ വിധിയുടെ പ്രയോജനം കിട്ടുമെന്നാണു വിലയിരുത്തല്‍. വിമാനം മൂന്നു മണിക്കൂറിലേറെ വൈകിയാല്‍ 600 യൂറോ വരെ നഷ്ടപരിഹാരത്തിനു യാത്രക്കാര്‍ക്ക് അവകാശമുണ്ട്. പ്രതികൂല കാലാവസ്ഥ പോലെ അസാധാരണ സാഹചര്യങ്ങളില്‍ കമ്പനി ഇതു നല്‍കേണ്ടതില്ല. ഇതുവരെ സാങ്കേതിക തകരാറും അസാധാരണ സാഹചര്യങ്ങളില്‍പ്പെടുത്തി നഷ്ടപരിഹാരം നിഷേധിക്കുകയാണ് കമ്പനികള്‍ ചെയ്തുപോന്നിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍