മാര്‍ ജോസഫ് പണ്ടാരശേരിലിനു കാനഡയില്‍ സ്വീകരണം
Friday, September 18, 2015 4:37 AM IST
ടൊറന്റോ: മാര്‍ ജോസഫ് പണ്ടാരശേരിലിനു കാനഡയില്‍ സ്വീകരണം നല്‍കി. കാനഡയിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പ്രധാന മധ്യസ്ഥയായ ദൈവമാതാവിന്റെ തിരുനാളില്‍ സംബന്ധിക്കാനാണു പിതാവ് കാനഡയില്‍ എത്തിയിരിക്കുന്നത്. മാര്‍ ജോസ് കല്ലുവേലിലിന്റെ മെത്രാഭിഷേക ചടങ്ങിലും പങ്കെടുക്കും. മിഷന്‍ സ്ഥാപിതമായത്തിനുശേഷം ആദ്യമായി കാനഡയില്‍ എത്തുന്ന മാര്‍ ജോസഫ് പണ്ടാരശേരിലിന് ഇടവക ജനം തിരുനളിനോടനുബന്ധിച്ചു നടത്തുന്ന പൊതുയോഗത്തില്‍വച്ച് സ്വീകരണം നല്‍കും. മിഷന്‍ ചാപ്ളയിന്‍ ഫാ. ജോര്‍ജ് പാറയില്‍ കൈക്കാരന്മാരായ ജോണ്‍ കുരുവിള അരയത്ത്, ജോബി ജോസഫ് വലിയപുത്തന്‍പുരയില്‍ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. ക്നാനായ ക്ളബ് പ്രതിനിധികളായ ദീപു, ജെറിന്‍, ജോസ്മോന്‍, ടോം, സന്തോഷ് എന്നിവര്‍ ബിഷപ്പിനെ സ്വികരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കൂറ്റ്