ബ്രാംപ്ടന്‍ മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 26ന്
Friday, September 18, 2015 4:34 AM IST
ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടന്‍ മലയാളി സമാജം സെപ്റ്റംബര്‍ 26ന് ഓണം ആഘോഷിക്കുന്നു. 10245 സലിിലറ്യ ഞീമറ ചീൃവേ ആൃമാുീി ല്‍ ഉള്ള സമാജം സെന്ററില്‍ ആണ് 'മാവേലിക്കു മടക്കം' എന്ന പേരില്‍ നടക്കുന്ന ഓണാഘോഷം വൈകുന്നേരം അഞ്ചിനു കലാപരിപാടികളോടെ ആരംഭിക്കും എട്ടിനു ഓണവിരുന്ന് ആരംഭിക്കും. 15 ഡോളര്‍ ആണ് മുതിര്‍ന്നവര്‍ക്കു ടിക്കറ്റ്. കുട്ടികള്‍ക്കു പത്ത് ഡോളര്‍ ആണു ടിക്കറ്റ് നിരക്കുകള്‍. സ്ഥല പരിമിതികള്‍ ഉള്ളതിനാല്‍ ടിക്കറ്റ്കള്‍ മുന്‍കൂട്ടി വാങ്ങണമെന്നു സമാജം സെക്രട്ടറി ഉണ്ണി ഒപ്പത്തും ജോയിന്റ് സെക്രട്ടറി ഫാസില്‍ മുഹമ്മദും അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം