ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം സെപ്റ്റംബര്‍ 18ന്
Thursday, September 17, 2015 8:21 AM IST
മസ്ക്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം സംഘട്ിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം സെപ്റ്റംബര്‍ 18നു (വെള്ളി) നടക്കും.

വൈകുന്നേരം ആറിന് കബിറിലെ ക്രിസ്റല്‍ സ്യൂട്ട് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യ പ്രഭാഷകന്‍ സിപിഎം മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ്.

ഗള്‍ഫില്‍ ആദ്യമായാണ് പ്രകാശ് കാരാട്ട് സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ 15 വര്‍ഷക്കാലമായി കേരള വിഭാഗം നടത്തിവരുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണത്തില്‍ കേരളത്തില്‍നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ മുന്‍കാലങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

സംഘാടന സമിതി ചെയര്‍മാന്‍ പി.എം. ജാബര്‍, കേരള വിഭാഗം കണ്‍വീനര്‍ രജിലാല്‍ കൊക്കാടന്‍, കേരള വിഭാഗം ഖജാന്‍ജി സന്തോഷ് പിള്ള, കോ കണ്‍വീനര്‍ വി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം