'കുവൈത്ത് കെഎംസിസി മംഗല്യം 2015' സെപ്റ്റംബര്‍ 19നു കൊയിലാണ്ടിയില്‍
Thursday, September 17, 2015 8:18 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി ഫര്‍വാനിയ ഏരിയ കമ്മിറ്റി സംഘടിപ്പിക്കന്ന മംഗല്യം 2015 സെപ്റ്റംബര്‍ 19നു (ശനി) കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ കൊല്ലത്ത് നടക്കും.

മലബാറിലെ ഏഴ് ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ ഏഴ് യുവതികള്‍ക്കാണ് കുവൈത്ത് കെഎംസിസിയുടെ സഹായത്താല്‍ മംഗല്യ ഭാഗ്യം ലഭിക്കുക. മുസ്ലിം യുവതികളുടെ വിവാഹത്തിന് പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിക്കും. മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ് എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ. ബാവ, സിദ്ധീഖലി രാങ്ങാട്ടൂര്‍, കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ധീന്‍ കണ്ണേത്ത്, സെക്രട്ടറി ഗഫൂര്‍ വയനാട് തുടങ്ങിയവര്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍