പ്രോഗ്രാം ഫ്ളെയറിന്റെയും റാഫിള്‍, ഓണസദ്യ കൂപ്പണുകളുടെയും ഉദ്ഘാടനം ചെയ്തു
Thursday, September 17, 2015 5:29 AM IST
കുവൈത്ത് സിറ്റി: എറണാകുളം നിവാസികളുടെ കൂട്ടായ്മയായ എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷന്‍ (ഇഡിഎ), ഒക്ടോബര്‍ 16നു ഖൈത്താന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന ഓണം ഫെസ്റ് 2015 ന്റെ പ്രോഗ്രാം ഫ്ളെയറിന്റെയും റാഫിള്‍, ഓണ സദ്യ കൂപ്പണുകളുടെയും ഉദ്ഘാടനം ബുധനാഴ്ച അബാസിയ ഇഡിഎ ഹാളിള്‍ സംഘടിപ്പിച്ചു.

ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ റഹിമിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ എക്സിക്യൂട്ടീവ് അംഗങ്ങളും യൂണിറ്റ് ഭാരവാഹികളും മഹിള വേദി പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍