സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ദശവത്സര വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമായി
Thursday, September 17, 2015 5:28 AM IST
കുവൈത്ത്: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ദശവത്സര വാര്‍ഷികാഘോഷങ്ങള്‍ക്കു സമാപനമായി.

സെപ്റ്റംബര്‍ 10നു അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ആഘോഷങ്ങള്‍ യൂഹാനോന്‍ മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഫാ. രാജു തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കോല്‍ക്കത്ത-ഭിലായ് മിഷന്റെ ആശാകിരണ്‍ ജീവകാരുണ്യ പദ്ധതിയിലേയ്ക്കു സമാഹരിച്ച ആദ്യതുക കൈമാറി. ദശവത്സരാഘോഷത്തോടനുബന്ധിച്ചു നടത്തിയ മത്സരത്തില്‍ വിജയികളായ സെന്റ് ആന്‍ഡ്രൂസ്, സെന്റ് ജോസഫ്, സെന്റ് ഫിലിപ്പോസ് എന്നീ പ്രയര്‍ ഗ്രൂപ്പുകള്‍ക്ക് അവാര്‍ഡ് വിതരണവും യൂണിറ്റിന്റെ ദശാബ്ദി സ്മരണികയുടെ പ്രകാശനവും വാര്‍ഷികാഘോഷങ്ങള്‍ക്കായി ലോഗോ ഡിസൈന്‍ ചെയ്ത ജൂലി മറിയം ജോണിനുള്ള ഉപഹാരസമര്‍പ്പണവും നിര്‍വഹിച്ചു.

യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാ. റെജി സി. വര്‍ഗീസ്, സെന്റ് ബേസില്‍ ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വ, സെന്റ് സ്റീഫന്‍സസ് കോണ്‍ഗ്രിഗേഷേന്‍ വികാരി ഫാ. സജു ഫിലിപ്പ്, ഇടവക ട്രസ്റി ജോണ്‍ പി. ജോസഫ്, ഇടവക സെക്രട്ടറി ജോജി പി. ജോണ്‍, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സാബു ടി. ജോര്‍ജ്, ഷാജി ഏബ്രഹാം, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റര്‍ കുര്യന്‍ വര്‍ഗീസ്, യൂണിറ്റ് ട്രഷറര്‍ ഷോബിന്‍ കുര്യന്‍ എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു.

ജനറല്‍ കണ്‍വീനര്‍ ഷൈജു കുര്യന്‍ സ്വാഗതവും യൂണിറ്റ് സെക്രട്ടറി ദീപ് ജോണ്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍