കുവൈത്ത് ഒഐസിസി ഓണം ഈദ് സംഗമം 2015
Thursday, September 17, 2015 5:28 AM IST
കുവൈത്ത്: ഒഐസിസി ദേശീയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണം- ഈദ് സംഗമം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ വിവിധ ജില്ലാകമ്മിറ്റികളുടെ അത്തപൂക്കളമല്‍സരം, ഓണസദ്യ, ഒഐസിസി പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികള്‍, ഐഡിയ സ്റാര്‍സിംഗര്‍ ഫെയിം പ്രീതിവാര്യര്‍ അവതരിപ്പിക്കുന്ന ഗാനമേള എന്നീ വൈവിധ്യങ്ങളായ പരിപാടികള്‍ സാംസ്കാരിക സമ്മേളനം എന്നിവയാണു പ്രധാന പരിപാടികള്‍.

ഓണം- ഈദ് സംഗമത്തിന്റെ ഉദ്ഘാടനം മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍വഹിക്കും. ചടങ്ങില്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ മുഖ്യാഥിതിയായിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍