ഗാമ അവാര്‍ഡ് ടി.എസ്. ചാക്കോയ്ക്ക്
Thursday, September 17, 2015 5:25 AM IST
ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്സി): കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി രജത ജൂബിലിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗ്രെയ്റ്റ് അമേരിക്കന്‍ മലയാളി അവാര്‍ഡ് (ഗാമ) കേരള കള്‍ച്ചറല്‍ ഫോറം സ്ഥാപക പ്രസിഡന്റും ആയുഷ്കാല പേട്രണും അമേരിക്കയിലും കേരളത്തിലും സാമൂഹ്യ, സാംസ്കാരിക, കായിക കലാ രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമായ ടി.എസ്. ചാക്കോയ്ക്കു നല്‍കി ആദരിച്ചു.

കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഓണാഘോഷവും 26-ാം വാര്‍ഷികവും പ്രമാണി ച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ അവാര്‍ഡ് സമ്മാനിച്ചു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍

തോമസ് ജേക്കബ്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. മനോജ് കുമാര്‍ മൊഹാപത്ര, ബര്‍ഗന്‍ കൌണ്ടി ഫ്രീഹോള്‍ഡര്‍മാരായ ട്രേസി സില്‍ന സൂര്‍, തോമസ് ജെ. സള്ളിവന്‍, ന്യൂജേഴ്സി സ്റേറ്റ് അസംബ്ളിമാന്‍ ടിം യൂസ്റെസ്, റോക്കലാന്‍ഡ് കൌണ്ടി ലെജിസ്ളേറ്റര്‍ ആനി പോള്‍, ബര്‍ഗന്‍ഫീല്‍ഡ് മേയര്‍ നോര്‍മന്‍ ഷ്മെല്‍റ്റ്സ് പ്രശസ്ത സിനിമാ താരം അംബിക സുകുമാരന്‍, ഫാ. ബാബു കെ. മാത്യു, റവ. റോയി മാത്യു, ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ഫൊക്കാന ട്രസ്റിബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഫാ. ക്രിസ്റി ജേക്കബ്, ലൂഡി ഹ്യൂസ,് കേരള കണ്‍സ്യൂമര്‍ ഫെഡറേഷന്‍ പ്രസിഡന്റ് ജോയി തോമസ്, കേരള പബ്ളിക്ക് സര്‍വീസ് കമ്മീഷന്‍ അംഗം, സിമി റോസ്ബെല്‍, ഫൊക്കാന മുന്‍ പ്രസിഡന്റുമാരായ മറിയാമ പിള്ള, ജി.കെ. പിള്ള, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രൈസ്റേറ്റ് മേഖലയിലെ സംഘടനാ നേതാക്കളായ ലീല മാരേട്ട്, ജോസഫ് കുര്യാപ്പുറം, ഷാജി വര്‍ഗീസ്, മാധവന്‍ നായര്‍, ആന്‍ഡ്രു പാപ്പച്ചന്‍, പ്രഫ. സണ്ണി മാത്യൂസ്, ടോം മാത്യൂസ്, അലക്സ് കോശി വിളനിലം, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ജേക്കബ് റോയി, ടാജ് മാത്യു, ജോസ് കാടാപ്പുറം, കേരള കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ജോയി ചാക്കപ്പന്‍, വൈസ് പ്രസിഡന്റ് അഡ്വ. റോയി പി. ജേക്കബ് കൊടുമണ്‍ എന്നിവരും സന്നിഹിതരായിരുന്നു.

പ്രവാസി ചാനല്‍ ഏര്‍പ്പെടുത്തിയ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദ ഇയര്‍ അവാര്‍ഡിലും (നാമി) ടി.എസ്. ചാക്കോ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍