അരിസോണയില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, September 17, 2015 5:24 AM IST
ഫിനിക്സ്: വിശുദ്ധ മാര്‍ത്തോമ ശ്ളീഹായുടെ നാമത്തില്‍ അരിസോണയില്‍ സ്ഥാപിതമായ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മങ്ങള്‍ സെപ്റ്റംബര്‍ 18, 19 തീയതികളില്‍ നടക്കും.

ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സ്യോസ് മാര്‍ യൌസേബിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.

18നു (വെള്ളി) വൈകുന്നേരം 5.30നു മാര്‍ യൌസേബിയോസിനു സ്വീകരണം നല്‍കും. തുടര്‍ന്നു സന്ധ്യാനമസ്കാരം, കൂദാശയുടെ ഒന്നാം ഭാഗം എന്നിവ നടക്കും. തുടര്‍ന്ന് അത്താഴവിരുന്നും നടക്കും.

19നു (ശനി) രാവിലെ കൂദാശയുടെ രണ്ടാം ഭാഗവും വിശുദ്ധ കുര്‍ബാനയും നടക്കും. തുടര്‍ന്നു പൊതുസമ്മേളനവും സ്നേഹിവരുന്നും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ഫാ. സ്ളോമോ ജോര്‍ജ് (വികാരി) 480 643 9770, , ഷാജന്‍ ഏബ്രഹാം (ട്രഷറര്‍) 480 664 8341, ബിനു തങ്കച്ചന്‍ (സെക്രട്ടറി) 480 452 6215, ജോണ്‍ തോമസ് (കൂദാശ കമ്മിറ്റി കണ്‍വീനര്‍) 480 246 097, ഷിബു തോമസ് (ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍) 512 984 3452.

റിപ്പോര്‍ട്ട്: മനു നായര്‍