ഫോമാ ജനറല്‍ ബോഡി മീറ്റിംഗ് ഒക്ടോബര്‍ 17-ന്
Thursday, September 17, 2015 4:35 AM IST
വാഷിംഗ്ടണ്‍ ഡിസി : നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ ജനറല്‍ ബോഡി മീറ്റിംഗ് 2015 ഒക്ടോബര്‍ 17-നു മേരിലാന്റിലുള്ള തോമസ് പൈലി മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (6311 വിത്സണ്‍ ലെയ്ന്‍, ബെഥേസ്ഥ, മേരിലാന്‍ഡ് 20817) വച്ചു നടത്തപ്പെടുന്നു.64ല്‍ പരം അംഗ സംഘടനകളുള്ള ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല, കേരളത്തിലും വളരെ ഭംഗിയായി നടന്നുവരുന്നു എന്ന എല്ലാ പ്രവാസികള്‍ക്കും, പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള വസ്തുതയാണ്.

രാവിലെ ഒമ്പതു മുതല്‍ പന്ത്രണ്ടു വരെ നാഷണല്‍ കമ്മിറ്റി മീറ്റിംഗ് നടക്കും. 1.30 മുതല്‍ 4.30 വരെ ഫോമാ ജുഡീഷല്‍ കൌണ്‍സിലിന്റെ അടുത്ത നാലു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷന്‍ നടത്തും. അതിനു ശേഷം വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ 2016 ജൂലൈയില്‍ മയാമിയില്‍ വച്ചു നടത്തുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ കിക്ക് ഓഫും ബാന്‍ക്വറ്റും നടത്തപ്പെടുമെന്നു പരിപാടികള്‍ക്കു നേതൃത്വം നല്കുന്ന ഫോമാ ക്യാപ്പിറ്റല്‍ റീജണല്‍ വൈസ് പ്രസിഡന്റ് ഷാജു ശിവബാലന്‍ അറിയിച്ചു. ഫോമാ കണ്‍വെന്‍ഷന്റെ ആദ്യത്തെ കിക്ക് ഓഫ് ക്യാപ്പിറ്റല്‍ റീജിയണില്‍ വച്ചു നടത്തപ്പെടുന്നതില്‍ സന്തോഷമുണ്െടന്നും, മീറ്റിംഗിലേക്കു എല്ലാ ഡെലിഗേറ്റ്സിനെയും സ്വാഗതം ചെയ്യുന്നു എന്നും ഷാജു പറഞ്ഞു. താമസിക്കുവാന്‍ അമേരിക്കന്‍ ഇന്‍ ഓഫ് ബെഥേസ്ഥ (8130 വിസ്കോണ്‍സിന്‍ അവന്യൂ, ബെഥേസ്ഥ, മേരിലാന്‍ഡ് 20814) എന്ന ഹോട്ടലിലാണു ഒരുക്കിയിരിക്കുന്നത്.

ഫോമാ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍, നാഷണല്‍ കമ്മിറ്റി മെംബര്‍മാരായ മോഹന്‍ മാവുങ്കല്‍, ബാബു തെക്കേക്കര, ഫോമാ ജുഡീഷല്‍ കൌണ്‍സില്‍ പ്രസിഡന്റ് തോമസ് ജോസ് (ജോസുകുട്ടി), മുന്‍ ഫോമാ ജനറല്‍ സെക്രട്ടറി ബിനോയ് തോമസ്, ഫൊമായുടെ മുതിര്‍ന്ന നേതാവ് രാജ് കുറുപ്പ് എന്നിവരാണു പരിപാടികള്‍ക്കു നേതൃത്വം നല്കുന്നത്. ഫോമായുടെ ഓഫീസ് ബെയറേഴ്സ് ആയ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറാര്‍ ജോയി ആന്തണി, വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍, ജോയിന്റ് സെക്രട്ടറി സ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറാര്‍ ജോഫ്രിന്‍ ജോസ് എന്നിവരും പരിപാടികളില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിന്‍സണ്‍ പാലത്തിങ്കല്‍ 703 568 8070, ഷാജു ശിവബാലന്‍ 913 424 7368, മോഹന്‍ മാവുങ്കല്‍ 410 465 1771, ബാബു തെക്കേക്കര 443 535 3955,

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്