ലാന പത്താമത് നാഷണല്‍ കണ്‍വന്‍ഷന്‍: ബെന്യാമിന്‍ മുഖ്യാതിഥി
Thursday, September 17, 2015 4:35 AM IST
ഡാളസ്: 2015 ഒക്ടോബര്‍ 30, 31, നവംബര്‍ 1 തീയതികളില്‍ ഡാളസിലുള്ള ഒ.വി. വിജയന്‍ നഗറില്‍ (ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്സില്‍) ആയിരിക്കും ലാനയുടെ പത്താമതു നാഷണല്‍ കണ്‍വെന്‍ഷന്‍ നടത്തുന്നത്. 'ആടുജീവിതം' എന്ന നോവലിലൂടെ പ്രശസ്തനായ പ്രവാസി സാഹിത്യകാരന്‍ ബെന്യാമിനായിരിക്കും മുഖ്യാതിഥി.

ബെന്യാമിനെ അടുത്തു പരിചയപ്പെടുവാനുള്ള ഈ അസുലഭ അവസരം അമേരിക്കന്‍ മലയാളികളായ എഴുത്തുകാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നു ലാന ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള എല്ലാവരും മുന്‍കൂട്ടി തങ്ങളുടെ പേരു രജിസ്റര്‍ ചെയ്യേണ്ടതാണ്.

നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എഴുത്തുകാരുടെ സൌകര്യാര്‍ത്ഥം ഡിഎഫ്ഡബ്ള്യു എയര്‍പോര്‍ട്ടിനു സമീപമുള്ള ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്സ് ആണു കണ്‍വെന്‍ഷന്‍ സ്ഥലമായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവിടെത്തന്നെയാണു കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താമസസൌകര്യവും ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: ജോസ് ഓച്ചാലില്‍ (469 363 5642), എബ്രഹാം തെക്കേമുറി (469 222 5521).

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍