എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് അവിസ്മരണീയമായി
Thursday, September 17, 2015 4:34 AM IST
ഷിക്കാഗോ: അമേരിക്കന്‍ മലയാളി സ്പോര്‍ട്സ് പ്രേമികളുടെ പ്രിയങ്കരനായിരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ പാവനസ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പത്താമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ നടന്ന വാശിയേറിയ ഫൈനലില്‍ നോര്‍ത്ത് അമേരിക്കയിലെ മുന്‍നിര ടീമായ ടാമ്പാ ടൈഗേഴ്സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് (25-19, 27-25), ബഫല്ലോ സോളിജിയേഴ്സ് ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ സ്പോര്‍ട്സ് ഫൌണ്േടഷന്റെ ആഭിമുഖ്യത്തില്‍ വിജയകരമായി അരങ്ങേറിയ ടൂര്‍ണമെന്റ് ആയിരക്കണക്കിനു വോളിബോള്‍പ്രേമികളെ സാക്ഷിനിര്‍ത്തി മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ഡോ. ജോര്‍ജ് മാത്യു ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റിന്റെ 'ബാള്‍ ടോസിംഗ്' മുന്‍ ഇന്ത്യന്‍ വനിതാ വോളിബോള്‍ താരം സുജാത സെബാസ്റ്യന്‍ നിര്‍വഹിച്ചു. ഫൌണ്േടഷന്‍ പ്രസിഡന്റ് ജോര്‍ജുകുട്ടി നടുപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹവാന കിഴക്കേതില്‍, അമ്മു കണ്ടാരപ്പള്ളി, മായാ പുരയ്ക്കല്‍ എന്നിവര്‍ യഥാക്രമം അമേരിക്ക, ഇന്ത്യന്‍, കനേഡിയന്‍ ദേശീയ ഗാനം ആലപിച്ചു. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍ സ്വാഗതം പറഞ്ഞു. ജോര്‍ജുകുട്ടി നടുപ്പറമ്പില്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ ഫൌണ്േടഷന്റെ ഭാവി പരിപാടികളെപ്പറ്റിയും ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റിയും സംസാരിച്ചു. തുടര്‍ന്ന് ടൂര്‍ണമെന്റ് ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, ഫൌണ്േടഷന്‍ വൈസ് പ്രസിഡന്റ് പയസ് ആലപ്പാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ടൂര്‍ണമെന്റില്‍ ടൂര്‍ണമെന്റില്‍ ബഫല്ലോ, ഡിട്രോയിറ്റ്, ഷിക്കാഗോ -എ, വാഷിംഗ്ടണ്‍, ഫിലാഡല്‍ഫിയ, ടാമ്പാ, ടൊറന്റോ, ഗ്ളെന്‍വ്യൂ സ്പൈക്കേഴ്സ്, ഷിക്കാഗോ -ബി, ന്യൂജേഴ്സി, ഡാളസ്, ന്യൂയോര്‍ക്ക് എന്നീ പന്ത്രണ്ട് ടീമുകളാണു മാറ്റുരച്ചത്.

ഇരു പൂളുകളിലായി നടത്തിയ വാശിയേറിയ മത്സരത്തില്‍ ടാമ്പാ & ന്യൂയോര്‍ക്ക്, ബഫല്ലോ & ഡാളസ് എന്നീ ടീമുകള്‍ സെമിഫൈനലില്‍ എത്തുകയായിരുന്നു.

ടൂര്‍ണമെന്റില്‍ വ്യക്തിഗത ട്രോഫികള്‍ നേടിയവര്‍ താഴെപ്പറയുന്നവരാണ്. അലക്സ് കുമാര്‍- മോസ്റ് വാല്യുവബിള്‍ പ്ളെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് (ടാമ്പാ ടൈഗേഴ്സ്), അലക്സ് കുമാര്‍ - ബെസ്റ് ഒഫന്‍സീസ് (ടാമ്പാ ടൈഗേഴ്സ്), ജോസഫ് പുരയ്ക്കല്‍ - ബെസ്റ് ഡിഫന്‍സീവ് (ടാമ്പാ ടൈഗേഴ്സ്), അലോഷ് തോമസ് അലക്സ് - ബെസ്റ് സെറ്റര്‍ (ബഫല്ലോ സോള്‍ജിയേഴ്സ്).

ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്കു ഫൌണ്േടഷന്‍ ഏര്‍പ്പെടുത്തിയ ട്രോഫികള്‍ നല്‍കുകയുണ്ടായി. ഉദ്ഘാടനത്തിന്റെ എം.സിയായി പ്രവര്‍ത്തിച്ചത് ജോഗിയും, ജോസ് മണക്കാട്ടുമാണ്. ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി സജി പുതൃക്കയില്‍, സാജു കണ്ണംപള്ളി, സജി എറുപുറം, ലിന്‍സണ്‍ കൈതമല എന്നിവരുടെ കേരള സ്റൈലിലുള്ള റണ്ണിംഗ് കമന്ററിയും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഫൌണ്േടഷന്‍ ഭാരവാഹികളായ പയസ് ആലപ്പാട്ട്, സബി കദളിമറ്റം, ബിജോയി മാണി, പ്രിന്‍സ് തോമസ് എന്നിവരും, ടൂര്‍ണമെന്റ് ഭാരവാഹികളായ പീറ്റര്‍ കുളങ്ങര (ചെയര്‍മാന്‍) സിറിയക് കൂവക്കാട്ടില്‍ (ജനറല്‍ കണ്‍വീനര്‍), ജോസ് മണക്കാട്ട് (കോ-ഓര്‍ഡിനേറ്റര്‍), മാത്യു തട്ടാമറ്റം (പി.ആര്‍.ഒ), ജോണ്‍ പാട്ടപതി, അലക്സ് പടിഞ്ഞാറേല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ബിനു കൈതക്കത്തൊട്ടി, ജോസ് ഓലിയാനി, അലക്സാണ്ടര്‍ കൊച്ചുപുര, സജി തേക്കുംകാട്ടില്‍, ടോമി ചക്കുങ്കല്‍, തോമസ് പുതുക്കരി, ഷിബു മുളയാനിക്കുന്നേല്‍, ബെന്നി പടിഞ്ഞാറേല്‍, റിന്റു ഫിലിപ്പ്, ലൂക്കാ ചവറാട്ട്, ഷാന്‍സ് തോട്ടുങ്കല്‍, ജീവന്‍ തോട്ടിക്കാട്ട്, ടോമി സോംഗര, മജോ ഓട്ടപ്പള്ളി, അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവരാണ് ടൂര്‍ണമെന്റ് വന്‍വിജയകരമാക്കാന്‍ നേതൃത്വം നല്‍കിയത്. ഫൌണ്േടഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ംംം.ിസഹൌസീലെുീൃളീൌിേെറമശീിേ.ീൃഴ സന്ദര്‍ശിക്കുക. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം