മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 19ന്
Thursday, September 17, 2015 4:33 AM IST
ഷിക്കാഗോ: മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 19-നു (ശനിയാഴ്ച) വൈകുന്നേരം അഞ്ചു മുതല്‍ ഡസ്പ്ളെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടും വിഭവസമൃദ്ധമായ ഓണസദ്യയോടുംകൂടി നടത്തുന്നതാണെന്നു പ്രസിഡന്റ് വിജി നായര്‍ അറിയിച്ചു.

ഓണാഘോഷപരിപാടികള്‍ക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സുരേഷ് ബാലചന്ദ്രനുമായി 630 977 9988 എന്ന നമ്പരില്‍ ബന്ധപ്പെടുക. മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും ഓണാഘോഷ ചടങ്ങില്‍ പങ്കെടുക്കുവാനും വിജി നായര്‍ (പ്രസിഡന്റ്) 847 827 6227, അബ്രഹാം വര്‍ഗീസ് (സെക്രട്ടറി) 229 419 1311, സജു നായര്‍ (ട്രഷറര്‍) 847 421 8138, പീറ്റര്‍ കുളങ്ങര (ട്രസ്റി ചെയര്‍) 847 951 4476, അരവിന്ദ് പിള്ള (ചെയര്‍മാന്‍) 847 769 0519 എന്ന നമ്പരില്‍ ബന്ധപ്പെടുക. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം