ഡാളസ് സെന്റ് പോള്‍സ് യുവജന സഖ്യം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Wednesday, September 16, 2015 6:04 AM IST
മസ്കിറ്റ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ യുവജന സഖ്യവും കാര്‍ട്ടര്‍ ബ്ളഡ് കെയറും സംയുക്തമായി മസ്കിറ്റില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വന്‍ വിജയമായി.

ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പളളി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ട്ടര്‍ ബ്ളഡ് കെയര്‍ വാഹനത്തില്‍ ആദ്യം രക്തദാനം നടത്തിയത് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും യുവജന സഖ്യം സെക്രട്ടറിയുമായ അജു മാത്യുവാണ്. തുടര്‍ന്ന് ഏകദേശം ഇരുപതോളം യുവതിയുവാക്കള്‍ രക്തദാനം നടത്തി.

യുവജന സഖ്യം ശാഖാ വൈസ് പ്രസിഡന്റ് സാം കോശി, ട്രഷറര്‍ അലക്സ് കോശി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതിനു തയാറായ യുവജന സഖ്യം ഭാരവാഹികളോടു കാര്‍ട്ടര്‍ ബ്ളഡ് കെയര്‍ ഭാരവാഹികള്‍ പ്രത്യേകം നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍