കല അബുദാബിയുടെ 'രവീന്ദ്ര സ്മൃതി' സംഗീത പരിപാടി സെപ്റ്റംബര്‍ 18ന്
Wednesday, September 16, 2015 6:01 AM IST
അബുദാബി: കല അബുദാബിയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്ററുടെ സ്മരണാര്‍ഥം 'രവീന്ദ്ര സ്മൃതി' നൃത്ത സംഗീത പരിപാടി സെപ്റ്റംബര്‍ 18നു (വെള്ളി) രാത്രി എട്ടിന് ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടക്കും.

സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റര്‍, പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് 17നു (വ്യാഴം) രാത്രി 7.30ന് കേരള സോഷ്യല്‍ സെന്ററില്‍ രവീന്ദ്രന്‍ മാസ്ററുടെ ഗാനങ്ങള്‍ മാത്രമുള്‍പ്പെടുത്തി 'രവീന്ദ്ര ഗീതം' എന്ന സംഗീത മത്സര പരിപാടിയും സംഘടിപ്പിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള