'മൈ ഡോക്ടര്‍' ആപ്ത്ഘട്ട ജീവന്‍ രക്ഷാ പരിശീലനം
Tuesday, September 15, 2015 8:08 AM IST
ദുബായി: ദുബായി കെഎംസിസി മൈ ഡോക്ടര്‍ വിഭാഗം ആസ്റര്‍ ആക്സസ് ഹെല്‍ത്ത് ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തുന്ന തുടര്‍ പരിശീലന പരിപാടിയായ ആപത്ഘട്ട ജീവന്‍ രക്ഷാ പരിശീലനം (ബിഎല്‍എസ്) സെപ്റ്റംബര്‍ 17നു (വ്യാഴം) രാത്രി എട്ടു മുതല്‍ അല്‍ ബറാഹ കെഎംസിസി ആസ്ഥാനത്ത് നടക്കും.

ജോലി സ്ഥലത്തും വീട്ടിലും യാത്രയിലുമൊക്കെ കൂടെയുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ പെട്ടെന്ന് കുഴഞ്ഞു വീഴുകയോ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്താല്‍ അടിയന്തരമായി ചെയ്യേണ്ട ജീവന്‍ രക്ഷാ മാര്‍ഗങ്ങളും ഡമ്മി പരിശീലനവും തുടര്‍ പരിശീലന പരിപാടിയായി നടത്തുന്ന കോഴ്സില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ ദുബായി കെഎംസിസി ആസ്ഥാനവുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 04 2727773.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍