ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മാധ്യമ സെമിനാര്‍
Tuesday, September 15, 2015 3:09 AM IST
ഫിലാഡല്‍ഫിയ: ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക (കജഇചഅ) ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പത്രപ്രവര്‍ത്തന മേഖലയിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ഒക്ടോബര്‍ പത്തിനു ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ സെന്റ് തോമസ് സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (608 ംലഹവെ ഞറ, ജവശഹമറലഹുവശ്യമ, ജഅ 19115) വച്ച് ഏകദിന മാധ്യമ സെമിനാര്‍ നടക്കും.

സാമൂഹിക മേഖലകളിലെ കാലിക പ്രസക്തിയുളള വിഷയങ്ങളെ സമൂഹമധ്യേ എത്തിക്കുക എന്നുളള വളരെ ഉത്തരവാദിത്വപരമായ ജോലിയാണ് പത്രധര്‍മ്മം എന്നാല്‍ ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ജനങ്ങള്‍ക്ക് അതേ അര്‍ത്ഥത്തില്‍ തോന്നുന്നുണ്േടാ എന്നത് സംശയമാണ്. സെമിനാറിലെ മുഖ്യ വിഷയം 'മാധ്യമങ്ങളിലൂടെ ബിസിനസുകളുടെ വളര്‍ച്ച ' എന്നുളളതായിരിക്കും. പ്രവാസികളുടെ നേരിടുന്ന കടുത്ത വെല്ലുവിളികളെ അതിജീവിക്കുവാന്‍ എങ്ങനെ സജ്ജരാക്കാം, ജനഹൃദയങ്ങളില്‍ മാധ്യമങ്ങളുടെ സ്വാധീനം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതിലെ കൂടുതല്‍ ഐക്യം, നാട്ടിലെ മാധ്യമ മേഖലയായിട്ടുളള തുറന്ന ബന്ധം തുടങ്ങിയ നിരവധി പ്രസക്ത വിഷയങ്ങളെക്കുറിച്ചുളള തുറന്ന ചര്‍ച്ചകളും സംവാദങ്ങളും ഈ സെമിനാറിന്റെ വേദിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളതായും അതിലും ഉപരിയായി ഇതു പോലുളള സെമിനാറുകള്‍ ഈ മേഖലയിലുളളവര്‍ക്ക് കിട്ടുന്ന ഒരു പഠന കളരിയുമായിരിക്കുമെന്നും സുധാ കര്‍ത്ത (ചാപ്റ്റര്‍ പ്രസിഡന്റ്) പറഞ്ഞു. ചാപ്റ്ററുകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ ദേശീയ സമ്മേളനത്തിനു മുമ്പായി സംഘടിപ്പിക്കുന്നത് സമ്മേളനത്തിന്റെ വിജയത്തിനും ചാപ്റ്ററുകള്‍ തമ്മിലുളള പരസ്പര ബന്ധത്തിനും നല്ലതാണെന്നും ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വരും കാലങ്ങളിലും ഈതുപോലുളള സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും ജീമോന്‍ ജോര്‍ജ് (സെമിനാര്‍ കോര്‍ഡിനേറ്റര്‍) അറിയിച്ചു.

ഷിക്കാഗോയില്‍ വച്ച് നവംബര്‍ 19, 20, 21 തീയതികളിലായി നടത്തുന്ന ദേശീയ സമ്മേളനത്തിനു മുന്നോടിയായിട്ടാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ട്രൈസ്റ്റേറ്റ് ഏരിയായിലുളള എല്ലാ ദൃശ്യ-മാധ്യമ ശ്രേണിയിലെ മുഖ്യ മാധ്യമ പ്രവര്‍ത്തകരും സെമിനാറില്‍ പങ്കെടുക്കുന്നതാണ്.

സെമിനാറിനോടനുബന്ധിച്ച് ബിസിനസ് സാംസ്കാരിക മേഖലകളിലെ സംഘടനകളേയും പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിക്കൊണ്ടുളള പൊതു സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.

വിന്‍സന്റ് ഇമ്മാനുവേല്‍ (നാഷണല്‍ സെക്രട്ടറി), ഏബ്രഹാം മാത്യു : 215 519 7330 ജോബി ജോര്‍ജ് : 215 470 2400 ജോര്‍ജ് ഓലിക്കല്‍ : 215 873 4365 ജോര്‍ജ് നടവല്‍, ജോസ് മാളിയേക്കല്‍, ജിജി കോശി, അരുണ്‍ കോമാട്ട് എന്നിവരാണ്.