ഫോമാ ബൈലോ പരിഷ്കരണം നടപടികള്‍ പൂര്‍ണം
Tuesday, September 15, 2015 3:07 AM IST
ലോസ് ആഞ്ചലസ്: 64 അംഗസംഘടനകളുള്ള ഫോമാ എന്ന നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടന, നിലവിലുള്ള ബൈലോ പരിഷ്കരിക്കാന്‍ വേണ്ടി രൂപീകരിച്ച ബൈലോ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പൊതുവെ ഏകാഭിപ്രായം നേടിയെടുക്കാന്‍ കഴിഞ്ഞു എന്നത് ഫോമയുടെ ഐക്യത്തിന്റേയും വളര്‍ച്ചയുടെയും തെളിവാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചു, അവ ക്രോഡീകരിച്ചു, തികച്ചും ജനാധിപത്യരീതിയില്‍ അടുക്കും ചിട്ടയോടും കൂടി പൊതുയോഗത്തില്‍ അവതരിപ്പിക്കവിധത്തില്‍ ഒരു നിശ്ചിത കാലയവിനുള്ളില്‍ തയ്യാറാക്കുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെയായിരുന്നു എന്ന് ഫോമാ ബൈലോ കമ്മിറ്റി ചെയര്‍മാന്‍ ബിജു പന്തളം പറഞ്ഞു.

2015 ഒക്ടോബര്‍ 17-നു വാഷിംഗ്റ്റണ്‍ ഡി സിയില്‍ വച്ചു നടക്കുന്ന ഫോമായുടെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണു ബൈലോ പരിഷ്കരണങ്ങള്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ഫോമയുടെ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറാര്‍ ജോയി ആന്റണി, ബൈലോ ചെയര്‍മാന്‍ ബിജു പന്തളം, കമ്മറ്റിയംഗങ്ങളായ ജെ മാത്യു, രാജു വര്‍ഗീസ്, ഡോ. ജെയിംസ് കുറിച്ചി എന്നിവരുമായോ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്