പി.ടി. തോമസ് പാലത്തറ നിര്യാതനായി
Tuesday, September 15, 2015 3:06 AM IST
ന്യൂയോര്‍ക്ക്: കൊച്ചി പള്ളുരുത്തി പാലത്തറ കുടുംബാംഗം പി.ടി. തോമസ് പാലത്തറ (88) നിര്യാതനായി. കേരള സീഫുഡ് പാക്കേഴ്സ് എക്സ്പോര്‍ട്സ് മാനേജിംഗ് ഡയറക്ടറായിരുന്നു. സംസ്കാരം സെപ്റ്റംബര്‍ 18-നു വെള്ളിയാഴ്ച പള്ളുരുത്തി സെന്റ് മേരീസ് റോമന്‍ കാത്തലിക് ദേവാലയത്തിലെ കുടുംബക്കല്ലറയില്‍. ഏലിയാമ്മയാണ് ഭാര്യ.

തോമസ് തോമസ് പാലത്തറ (ന്യൂയോര്‍ക്ക്), തോമസ് ചെറിയാന്‍ (ന്യൂയോര്‍ക്ക്), ജോസഫ് തോമസ് (ഒഹായോ) , ജോജോ തോമസ് (ന്യൂയോര്‍ക്ക്), സണ്ണി തോമസ് (ബോസ്റണ്‍), ലീലാമ്മ (ഫെലിക്സ്, ബോസ്റണ്‍), ഗ്രേസമ്മ ജോസഫ് (ചങ്ങനാശ്ശേരി), പുഷ്പമ്മ ബേബി (കാഞ്ഞിരപ്പള്ളി), ഷേര്‍ളി ജോര്‍ജ് (ബോസ്റണ്‍), റാണി പയസ് (ബോസ്റണ്‍), പരേതനായ ജോണ്‍സണ്‍ (കൊച്ചി), ജോണ്‍സണ്‍ തോമസ് (ന്യൂയോര്‍ക്ക്) എന്നിവര്‍ മക്കളാണ്. ഡെയ്സി തോമസ്, വല്‍സമ്മ, മേഴ്സി, മഞ്ജു, താര, ഫെലിക്സ് മാത്യൂ, ജോസഫ്, ബേബിച്ചന്‍, ജോര്‍ജ് പറ്റക്കല്‍, പയസ്സ് കല്ലറക്കല്‍ എന്നിവരാണ് മരുമക്കള്‍.

പരേതന്റെ നിര്യാണത്തില്‍ സാമൂഹികസാംസ്കാരികരംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. സ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ട്, എക്യുമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് റവ.ഫാദര്‍ ചെറിയാന്‍ മുണ്ടയ്ക്കല്‍, എക്യുമെനിക്കല്‍ കൌണ്‍സില്‍ ട്രഷററും കമ്മ്യൂണിറ്റി ബോര്‍ഡ് പ്രസിഡന്റുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, സെന്റ് ക്ളയര്‍ ചര്‍ച്ച് പരോക്കിയന്‍ വികാരി ഫാ. ജോ കാരിക്കുന്നേല്‍, മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ശ്രീ.എസ്.എസ്. പ്രകാശ്, സണ്ണി കോന്നിയൂര്‍ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം