ഡൌണ്‍ ടൌണ്‍ മലയാളി സമാജം ഓണം ആഘോഷിച്ചു
Monday, September 14, 2015 7:35 AM IST
ഒന്റാരിയോ: ഡൌണ്‍ ടൌണ്‍ മലയാളി സമാജം ആറാമത് വാര്‍ഷികവും ഓണാഘോഷവും വിപുലമായ രീതിയില്‍ ആഘോഷിച്ചു.

കൈരളി റസ്ററന്റ് ഹാളില്‍ നടന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം മുഖ്യാതിഥിയും കനേഡിയന്‍ മലയാളികളുടെ അഭിമാനവുമായ ജോബ്സന്‍ ഈശോ (കനേഡിയന്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥി) ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ ഇന്തോ-അമേരികന്‍ പ്രസ്ക്ളബ് കാനഡ ചാപ്റ്റര്‍ പ്രസിഡന്റ് ജയശങ്കര്‍ പിള്ള അതിഥിയായി പങ്കെടുത്തു. അന്തരിച്ച ബോബി സേവ്യറിന്റെ അനുസ്മരണ യോഗത്തോടെ ആരംഭിച്ച ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഒന്റാരിയോവിലെ പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. എന്‍.കെ.കെ ഡാന്‍സ് സ്കൂളിലെ കുട്ടികളുടെ നൃത്തങ്ങള്‍, ഇഷ ജിജോ അവതരിപ്പിച്ച മോഹിനി ആട്ടം, ആദി ശങ്കര്‍ ആലപിച്ച കവിത, രാജീവ്-ബബിത ടീം ഒരുക്കിയ ഗാന മേള, കലിപ്പ് ബോയ്സ്, ചാക്കപ്പാന്‍ ടീം, ബെന്നി എന്നിവര്‍ അവതരിപ്പിച്ച ബോളിവുഡ്, ബ്രേക്ക് ഡാന്‍സ്, ബൈജു, അജീഷ്, ഹനിഷ്ക എന്നിവര്‍ ആലപിച്ച ഓണപാട്ടുകള്‍ എന്നിവ കലാ പരിപാടിക്കു കൊഴുപ്പേകി.

കലാ പരിപാടികള്‍ അവതരിപ്പിച്ച എല്ലാ കുട്ടികള്‍കും വൈസ് പ്രസിഡന്റ് സ്റെല്ല തോമസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മലയാളത്തിന്റെ തനതു ശൈലിയില്‍ നടത്തിയ ഓണ സദ്യയിലും കലാപരിപാടികളിലും ഇരുനൂറിലധികം പേര്‍ സംബന്ധിച്ചു.

ഒണാഘോഷ പരിപാടിയുടെ പ്രധാന സ്പോണ്‍സര്‍മാരായ മനോജ് കരാത്ത റീമാക്സ് റിയാലിറ്റി, ജോസുകുട്ടി ജോസഫ് റീമാക്സ് ജോസഫ്, ഷാജി ജോസഫ്, ഹോം ലൈഫ്, രാജേഷ് തോമസ്, മോര്‍ട്ട്ഗയജ്, കൈരളി റസ്ററന്റ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പുതിയ ഭരണസിതി അംഗങ്ങളായി ജിജി ജേക്കബ് (പ്രസിഡന്റ്), സ്റെല്ല തോമസ് (വൈസ് പ്രസിഡന്റ്), ബോബി ഏബ്രഹാം (സെക്രട്ടറി), ജൈമോന്‍ ജോര്‍ജ് (ജോ. സെക്രട്ടറി), ജോയ് ജോസഫ് (ട്രഷറര്‍) എന്നിവരേയും ജയശങ്കര്‍ പിള്ള, ജോയ്മോള്‍ ജോണ്‍ എന്നിവരെ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായും തെരഞ്ഞെടുത്തു. പുതിയ ഭരണ സമിതി അടുത്ത വര്‍ഷത്തില്‍ നടത്താനിരിക്കുന്ന സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളെപ്പറ്റി കരടു രൂപ രേഖയും തയാറാക്കി.