ജിദ്ദയില്‍ ഹജ്ജ് തീര്‍ഥാടകന്‍ മരിച്ചു
Monday, September 14, 2015 7:33 AM IST
ജിദ്ദ: കേരള ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിനെത്തിയ മലപ്പുറം മുണ്ടുപറാമ്പ് സ്വദേശി മുഹമ്മദ് കാരത്തൊടി (67) ജിദ്ദയില്‍ മരിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച ഭാര്യ മറിയുമ്മയോടൊപ്പം ഹജ്ജിനെത്തിയ ഇദ്ദേഹം രക്തം ചര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍