കോഴിക്കോട് വിമാനത്താവളം: ഫോസ പ്രമേയം അവതരിപ്പിച്ചു
Monday, September 14, 2015 7:33 AM IST
ജിദ്ദ: റണ്‍വേ പുനര്‍നിര്‍മാണത്തില്‍ പേരില്‍ മാസങ്ങള്‍ക്കു മുമ്പ് കോഴിക്കോട് വിമാനത്താവളം ഭാഗികമായി അടച്ചിടുകയും വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ട് റണ്‍വേ ജോലികള്‍ ഇതുവരെയും തുടങ്ങാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്ന അധികൃതരുടെ നടപടി മലബാര്‍ മേഖലയിലെ പ്രവാസികളോട് കാണിക്കുന്ന ക്രൂരതയുടെ തെളിവാണെന്നു ഫാറൂഖ് കോളജ് ഓള്‍ഡ് സ്റുഡന്റ്സ് അസോസിയേഷന്‍ (എഛടഅ ഖഋഉഉഅഒ) ജിദ്ദ ചാപ്റ്റര്‍ പ്രമേയത്തില്‍ പ്രസ്താവിച്ചു.

കാലിക്കട്ട് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും മലബാര്‍ ഡെവലപ്മെന്റ് ഫോറവും കോഴിക്കോട് വിമാനത്താവള അവഗണനയ്ക്കെതിരെ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിനു എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.

ഷറഫിയ സഹാറ റസ്ററന്റില്‍ നടന്ന പരിപാടിയില്‍ ഫോസ ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് മജീദ് പൊന്നാനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം. മുഹമ്മദ് ഹനീഫ്, ട്രഷറര്‍ നാസര്‍ ജമാല്‍, അഷ്റഫ് കോമു, നാസര്‍ ഫറോക്ക്, മൊയ്തു പാളയാട്ട്, ഹാഫിസ് അരോളി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നജീബ് മുല്ല വീട്ടില്‍ സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍