മലയാളി കലാകാരന്മാരുടെ ആദ്യ ഫ്ളാഷ് മോബ് ഒമാനില്‍ അരങ്ങേറി
Monday, September 14, 2015 7:32 AM IST
മസ്ക്കറ്റ്: ഷോപ്പിംഗിനിടയിലെ അപ്രതീക്ഷിതമായ ഓണാഘോഷം പ്രവാസി മലയാളികള്‍ക്കു ദൃശ്യവിരുന്നായി. മൊബേലയിലുള്ള നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ 25ല്‍പരം കലാകാരന്മാരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച തിരുവാതിര കളിയാണു രംഗം.

ഒമാനിലെ ഏറ്റവും വലിയ മലയാളി ഫേസ്ബുക്ക് കൂട്ടായ്മ ആയ മസ്കറ്റ് മലയാളീസിലെ അംഗങ്ങള്‍ ജോലിതിരക്കിനിടയില്‍ സമയം കണ്െടത്തി ഒരാഴ്ചയിലധികം പരിശീലനം നടത്തിയിട്ടാണ് ഇങ്ങനെയൊരു ഫ്ളാഷ് മോബ് രൂപത്തില്‍ ഈ ദൃശ്യാവിഷ്കാരം നടത്തി പ്രവാസിമലയാളികളെ വിസ്മയത്തിലാക്കിയത്.

ഒമാനില്‍ ആദ്യമായിട്ടാണു പുരുഷന്മാരുടെ തിരുവാതിര ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ അരങ്ങേറിയത്. മാളിലെ തെരക്കേറിയ ദിനത്തില്‍ അവിചാരിതമായി നടന്ന ഈ കലാരൂപം നിറഞ്ഞ കരഘോഷത്തോടെയാണു കാണികള്‍ എതിരേറ്റത്.