'ശ്രാവണപൌര്‍ണമി 201' ചെറുകഥ, കവിതാ മത്സരത്തിലേക്കു സൃഷ്ടികള്‍ ക്ഷണിച്ചു
Monday, September 14, 2015 7:30 AM IST
കുവൈത്ത്: പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ 'ശ്രാവണപൌര്‍ണമി 2015' നോടനുബന്ധിച്ച് നടത്തുന്ന ചെറുകഥ, കവിതാ മത്സരത്തിലേക്കു സൃഷ്ടികള്‍ ക്ഷണിച്ചു.

കുവൈറ്റിലുള്ള പ്രവാസികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. മലയാളത്തില്‍ അ4 പേപ്പറില്‍ ഉള്‍ക്കൊള്ളാവുന്ന രചനകള്‍ ഒക്ടോബര്‍ 10നു മുമ്പയി ലഭിക്കണം. മത്സരത്തിനു പ്രത്യേക വിഷയം ഇല്ല. മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള സൃഷ്ടികള്‍ പരിഗണിക്കുന്നതല്ല. ജഡ്ജിംഗ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും. വിജയികള്‍ക്ക് ഒക്ടോബര്‍ 30നു നടക്കുന്ന ആഘോഷപരിപാടിയില്‍ വച്ച് പുരസ്കാരങ്ങള്‍ സമ്മാനിക്കും. സമ്മാനാര്‍ഹമായ രചനകള്‍ സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും.

രചനകള്‍ അയയ്ക്കേണ്ട വിലാസം: ുറമീിമാ2015@ഴാമശഹ.രീാ കൂടുതല്‍ വിവരങ്ങള്‍ക്ക് 97117492.

ഒക്ടോബര്‍ 30നു നടത്തുന്ന അഞ്ചു മുതല്‍ 15 വയസു വരെ (ജൂണിയര്‍/സീനിയര്‍) പ്രായമുള്ള കുട്ടികള്‍ക്കുള്ള ചിത്രരചനാ മത്സരത്തില്‍ (പെന്‍സില്‍ ഡ്രോയിംഗ് ആന്‍ഡ് വാട്ടര്‍ കളര്‍) പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുകളില്‍ കൊടുത്തിരിക്കുന്ന വിലാസത്തില്‍ ബന്ധപ്പെടുക. പത്തനംതിട്ട ജില്ലയില്‍നിന്നുള്ള പ്രവാസികളുടെ കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 15 ആണു രജിസ്റര്‍ ചെയ്യാനുള്ള അവസാന ദിവസം.

വിവരങ്ങള്‍ക്ക്: സുനില്‍ ചക്രപാണി (സാല്‍മിയ) 97418206, ചാള്‍സ് ജോര്‍ജ് (അബാസിയ) 50846575, അനി ബിനു 65836578, ബെന്നി പത്തനംതിട്ട (മംഗാഫ്, ഫഹാഹീല്‍) 1698666, ബിജിമുരളി 97117492, മനോജ് (മേഹ്ബുല/അബുഹലിഫ) 65918560, രഘുബാല്‍ 69997588.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍