ഓണാഘോഷം സംഘടിപ്പിച്ചു
Monday, September 14, 2015 7:29 AM IST
അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലൂംനി ഫോറം അബുദാബി ചാപ്റ്റര്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ അബുദാബി മാര്‍ത്തോമ ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിഷ്ണു മോഹന്‍, ട്രഷറര്‍ മാത്യു മണലൂര്‍, വൈസ് പ്രസിഡന്റ് വല്‍സ വര്‍ഗീസ്, സെലിന്‍ ബിജു, ജെറിന്‍ കുര്യന്‍ ജേക്കബ് തുടങ്ങിയവവര്‍ നേതൃത്വം നല്‍കി. തിരുവാതിര, ആറന്‍മുള വള്ളപ്പാട്ട് തുടങ്ങി അലൂംനി അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ശ്രദ്ധേയമായി.

അലൂംനി ഫോറം അംഗങ്ങളായ വി.ജെ. തോമസ്, സാംജി മാത്യു, ജോണ്‍ വി. മാത്യു, കെ.എ. മാത്യു തുടങ്ങിയവര്‍ ബാല്യകാല ഓണസ്മരണകള്‍ പങ്കുവച്ചു. തുടര്‍ന്നു വിഭവസമൃദ്ധമായ ഓണസദ്യയും അരങ്ങേറി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള