നോര്‍ക്ക സെക്രട്ടറിയും സിഇഒ യും ഒമാനില്‍ സന്ദര്‍ശനം നടത്തി
Saturday, September 12, 2015 9:17 AM IST
മസ്ക്കറ്റ്: സ്റാഫ് നഴ്സ്മാരുടെ ആരോഗ്യവകുപ്പിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്കായി നോര്‍ക്ക സെക്രട്ടറിയും സിഇഒയും ഒമാനില്‍ സന്ദര്‍ശനം നടത്തി.

ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച നോര്‍ക്ക് സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസും നോര്‍ക്ക റൂട്സ് സിഇഒ ആര്‍.എസ് കണ്ണനും ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്േഡ അടക്കമുള്ള എംബസി ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി.

പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുവാന്‍ സമയം കണ്െടത്തിയ സംഘം, ഇതുസംബന്ധിച്ച് നാട്ടിലെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പും നല്‍കിയാണു യാത്രയായത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം